ശബരിമലയിൽ തീ പിടിച്ചു സി പി എം

ഇന്നും സി പി എം സംസ്ഥാന സമിതി തിരുവനന്തപുരത്ത് തുടരും. തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് കാരണം ശബരിമല ആണെന്ന് കഴിഞ്ഞ ദിവസം യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.എന്നാൽ
ശബരിമലയിലെ വിഷയങ്ങളിൽ ഇപ്പോഴത്തെ നിലപാടില്‍ ഉറച്ചു നില്‍ക്കും. ഈ തീരുമാനം തന്നെയാകും സംസ്ഥാന സമിതിയ്ക്ക് ഉള്ളത്.

പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും പരാജയപ്പെട്ടത് രാഷ്ട്രീയ സംഘടനാ സംവിധാനത്തിലു ണ്ടായ വീഴ്ചയാ ണെന്നാണ് വിലയിരുത്തൽ. ശബരിമലയുടെ കാര്യത്തില്‍ വോട്ടര്‍മാര്‍ തെറ്റിദ്ധരിക്കപ്പെട്ടത് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി. ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും സമിതിയില്‍ ആവശ്യമുയര്‍ന്നു. എന്നാൽ ഏതു സംഘടനാ സംവിധാനം നോക്കിയാലും പരിഹരിക്കാൻ കഴിയാത്ത ആഴത്തിലുള്ള മുറിവാണ് വിഷയാടിസ്ഥാനത്തിൽ സംഭവിച്ചിരിക്കുന്നത്.

പരമ്പരാഗതമായി പാര്‍ട്ടിയില്‍ നിന്നിരുന്ന വിശ്വാസികളുടെ വോട്ട് പോലും ചോര്‍ന്നതായും സിപിഎം സംസ്ഥാന സമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ബിജെപി യുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നുവെന്നും പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് ബിജെപി യിലേക്ക് ആണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ കാര്യമായി ബാധിക്കാനിടയുണ്ട്. 

No comments:

Powered by Blogger.