നടൻ സിദ്ദിഖ് അപമര്യാദയായി പെരുമാറി: രേവതി സമ്പത്ത്

നടൻ സിദ്ദിഖ് അപമര്യാദയായി പെരുമാറിയെന്ന് യുവ നടി രേവതി സമ്പത്ത്.  അന്ന് തനിക്കു 21  മാത്രം പ്രായം. തിരുവനതപുരത്തു നില തിയേറ്ററിൽ വച്ചാണ് താരത്തിൽ നിന്ന് ദുരനുഭവമുണ്ടായത്.  അയാളുടെ പെരുമാറ്റം അന്ന് വലിയ മാനസിക സംഘർഷത്തിന് ഇടയാക്കി. ഓർമ്മകൾ ഇപ്പ്പോഴും ബാക്കിയാണെന്നും നടി ഫെയ്‌സ് ബുക്കിൽ കുറിച്ചു.

2016 ൽ "സുഖമായിരിക്കട്ടെ" എന്ന ചിത്രത്തിൻറെ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് നടി ആരോപിക്കുന്നത്. സ്വന്തം മകൾക്കു ഇങ്ങനെയൊരു ദുരനുഭവമുണ്ടായാൽ ഒരാൾ എങ്ങനെ പ്രതികരിക്കുമെന്നാണ് നടി ചോദിക്കുന്നത്. കെ പി എ സി ലളിതയുമായി ചേർന്ന് സ്ത്രീ താരസംഘടനക്കെതിരെ സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ ചിത്രം കാണുമ്പോൾ രംഗം വീണ്ടും വീണ്ടും ഓർക്കുകയാണെന്നും രേവതി കുറിക്കുന്നു.

No comments:

Powered by Blogger.