ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എന്‍ഡിഎ നേതാക്കള്‍
കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്
വിജയിക്കുമ്പോള്‍ മാത്രം വോട്ടിംഗ് മെഷീനുകള്‍ നല്ലതും അല്ലാത്തപ്പോള്‍ കൃത്രിമം നടന്നതും, എന്നതാണ് പ്രതിപക്ഷത്തിന്റെ രീതി. 22 പ്രതിപക്ഷ നേതാക്കള്‍ വോട്ടിംഗ് മെഷീനിനെതിരെയുള്ള പരാതികള്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ച ശേഷമാണ് ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റ് എണ്ണാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. പരാതി നല്‍കിയ 22 നേതാക്കളില്‍ 17 പേരും ഇവിഎം ഉപയോഗിച്ച് വിജയം സ്വന്തമാക്കിയിട്ടുള്ളവരാണ്. വിജയിക്കുമ്പോള്‍ മാത്രം അവര്‍ക്ക് യാതൊരു വിധ പരാതികളും ഇല്ല, എന്നാല്‍ പരാജയപ്പെടുമെന്ന് തോന്നിയാലുടന്‍ വോട്ടിംഗ് മെഷീനുകളെ കുറ്റം പറയുന്നത് പതിവായി.
കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദൽ
മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ചപ്പോള്‍ വോട്ടിംഗ് മെഷീനുകള്‍ അവര്‍ക്ക് നല്ലതായിരുന്നു. അതേസമയം എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതോടെ അവരുടെ പരാജയം ഉറപ്പായിരിക്കുകയാണ്. ഇതോടെ അവര്‍ ഇവിഎമ്മിനെ കുറ്റം പറയാന്‍ ആരംഭിച്ചുവെന്നും ശിരോമണി അകാലിദള്‍ നേതാവു കൂടിയായ മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി ഗിരിരാജ് സിംങ്
ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളോട് മാപ്പ് ചോദിക്കണം. മദ്ധ്യപ്രദേശിലും, രാജസ്ഥാനിലും, പഞ്ചാബിലും, ഡല്‍ഹിയിലുമെല്ലാം ഇവിഎം ഉപയോഗിച്ച് തന്നെയാണ് അവര്‍ ജയിച്ചിട്ടുള്ളത്. ജയിക്കുമ്പോള്‍ നല്ലതും, അല്ലാത്തപ്പോള്‍ ചീത്തയാകുന്നതും എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

No comments: