കാത്തിരുന്ന തെരെഞ്ഞെടുപ്പ് ഫലം ഇന്ന്

ന്യൂഡല്‍ഹി: കാത്തിരുന്ന തെരെഞ്ഞെടുപ്പ് ഫലം ഇന്ന്.  ഫലം കാത്തിരിക്കുന്നവർക്കായി എല്ലാ വിജയാശംസകളും. ബി ജെ പി ഡൽഹിയിൽ ഇന്ന് 7.30 ഡൽഹിയിൽ അവരുടെ ആസ്ഥാനത്തു ആഹ്ലാദ പ്രകടനം തുണ്ടങ്ങി കഴിഞ്ഞു.   ഇന്ത്യന്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ ആരുടെ കയ്യുകളിലാണെന്ന് അറിയാന്‍ ഇനി നിമിഷങ്ങൾ മാത്രം. ആര് ഭരണത്തിലേറുമെന്നതിന്റെ ഫലസൂചനകള്‍ ഉച്ചയോടെ ലഭിക്കും. വോട്ടിംഗ് മെഷീനുകള്‍ക്ക് പുറമെ ഓരോ നിയമസഭ മണ്ഡലങ്ങളിലേയും വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രിയോടെ മാത്രമേ ഉണ്ടാകു

ഏപ്രില്‍ 11 മുതല്‍ 19 വരെ നടന്ന വോട്ടെടുപ്പില്‍ 67.11 % പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം എക്‌സിറ്റ് ഫലങ്ങള്‍ പ്രകാരം ഉറച്ച ആത്മവിശ്വാസത്തിലാണ് എന്‍ഡിഎയും ബിജെപിയും.

കേരളത്തിലും വിപുലമായ സജ്ജീകരണങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 227 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 29 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. വോട്ടിംഗ് യന്ത്രത്തിലെ എണ്ണല്‍ എട്ടരയോടെ ആരംഭിക്കും.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. കേന്ദ്ര സേനയ്ക്കായിരിക്കും ഇവിടങ്ങളിലെ സുരക്ഷ ചുമതല. അതേസമയം വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തെ സുരക്ഷ ചുമതല കേരള സായുധ സേനക്കാണ്. കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിക്ക് പുറത്താണ് ലോക്കല്‍ പൊലീസിന്റെ അധികാര പരിധി.

No comments:

Powered by Blogger.