വത്സൻ തില്ലങ്കേരി, ശശികല ടീച്ചർ ഇനി ജീവിച്ചിരിക്കേണ്ടെന്ന് ഐ എസ് ഭീകരർ

കേരളത്തിലെ മുതിർന്ന ആർ എസ് എസ്-ബി ജെ പി നേതാക്കളെ വധിക്കാൻ പദ്ധതിയിട്ട് ഐ എസ് ഭീകരർ . ഗൂഢാലോചനയുടെ തെളിവുകൾ എൻ ഐ എയ്ക്ക് ലഭിച്ചു .

ശബ്ദസന്ദേശം ഉൾപ്പെടെയുള്ള തെളിവുകൾ എൻ ഐ എ അന്വേഷണ സംഘം എൻ ഐ എ കോടതിക്കുമുന്നിൽ ഹാജരാക്കി.ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി,ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചർ എന്നിവരെയായിരുന്നു കേരളത്തിലെ ഐ എസ് ഭീകരവാദികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

ഇവരെ കൂടാതെ ദക്ഷിണേന്ത്യൻ സന്ദർശനത്തിനെത്തുന്ന ഇസ്രായേലുകാരെ കൂട്ടക്കൊലനടത്താനും കേരളത്തിൽ ഐ എസ് ഗൂഡാലോചന നടന്നു .സഞ്ചാരികളെ വിഷവാതകം സ്പ്രേ ചെയ്ത് വധിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ഐ എസ് ഭീകരവാദികൾ ആവിഷ്കരിച്ചത് .

2016 ലെ കനകമല ഐ എസ് കേസിലെ പ്രതികളാണ് ഈ ഗൂഢാലോചനകൾക്കെല്ലാം പിന്നിലെന്ന് എൻ ഐ എ കണ്ടെത്തി.കേരളത്തിലെ ഒരു ജൂതപ്പള്ളിയിൽ സ്ഫോടനം നടത്താനുള്ള ഐ എസ് പദ്ധതി നേരത്തെ ചോരുകയും,ഈ ഭാഗങ്ങളിൽ സുരക്ഷാ ശക്തമാക്കുകയും ചെയ്‌തിരുന്നു.

വത്സൻ തില്ലങ്കേരി,ശശികല ടീച്ചർ എന്നിവർക്ക് പുറമെ ചില എ ബി വി പി നേതാക്കളും ഐ എസ് ഹിറ്റ്‌ലിസ്റ്റിൽ  ഉണ്ടായിരുന്നു. ഗൂഡാലോചനകളിൽ ഉടനീളം കോഡ് ഭാഷകളായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. ടെലിഗ്രാം ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിലാണ് ആശയവിനിമയങ്ങൾ നടത്തിയത് 

No comments:

Powered by Blogger.