വീണാ ജോർജ് വിജയിച്ചാൽ അതിന്റെ പൂർണ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് മാത്രമുള്ളതാണ്
പത്തനംതിട്ട പാർലമെന്റ് മണ്ഡലം തെരെഞ്ഞെടുപ്പ് സത്യത്തിൽ പ്രാധാന്യമാകുന്നത് രണ്ടേ രണ്ടു പേർക്കാണ്. ഒന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു പിണറായി വിജയനന്റെ നിഴൽ സ്ഥാനാർഥി വീണാ ജോർജ്.
രാഷ്ട്രീയ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലൊന്നുമല്ല വീണ ജോർജിന് സ്ഥാനാർത്ഥിത്വം പിണറായി കൊടുത്തത്. ജയിച്ചാൽ ഞാനാണ് ജയിക്കുന്നതു എന്ന് ഹൈന്ദവ ജനതയെയും, കോൺഗ്രസിനെയും, ബിജെപിയെയും, ചില കമ്മ്യുണിസ്റ് പാര്ടികാരെയും കാണിക്കാനാണ്. വീണാ ജോർജിന്റെ വിജയത്തിനായി പിണറായി വിജയാനല്ലാതെ വീണാ ജോർജിന്റെ ഭർത്താവ് പോലും പ്രവർത്തിച്ചതായി അറിയില്ല. അതുകൊണ്ടു തന്നെ വീണാ ജോർജ് വിജയിച്ചാൽ അതിന്റെ പൂർണ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് മാത്രമുള്ളതാണ്.
മത്സരിക്കുന്നത് വീണാ ജോർജല്ല, പിണറായി വിജയനാണ്. കേസുകളിൽ തകർക്കാൻ കഴിയാത്ത എന്നെ തോൽപിക്കാൻ പിണറായി കളിച്ച പൂജ്യം വെട്ടു കടലാസാണ് വീണ ജോർജ് എന്നാണു എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത്. സത്യത്തിൽ ജയിക്കാൻ ഒരു ചാൻസുമില്ലാത്ത പത്തനംതിട്ടയിൽ ഒരു ഡമ്മി സ്ഥാനാർഥിയെ നിർത്തി മുഖ്യമന്ത്രി ഒരു കളി കളിച്ചതാണ്. ഇനി ശബരിമല വിഷയം ഉണ്ടായിരുന്നില്ലെങ്കിലും സി പി എം പത്തനംതിട്ടയിൽ തോൽക്കുമായിരുന്നു. 2009 ലും, 2014 ലിലും അത് നമ്മൾ കണ്ടതാണ്. അതിനു മുൻപ് വര്ഷങ്ങളായി ഇടുക്കി പാർലമെന്റിൽ നമ്മൾ കണ്ടതാണ്.
ഇവിടെ നഷ്ടപ്പെടാൻ കോൺഗ്രസ്സിന് മാത്രമാണുള്ളത്. സി പി എം നാണം കെടണമെങ്കിൽ രണ്ടു ലക്ഷം വോട്ടിൽ താഴെ പിടിക്കണം. തെരഞ്ഞെടുപ്പിന്റെ തൊട്ടു തലേ ദിവസം പിണറായി കൊടുത്ത നിർദ്ദേശവും അതാണ്. കഴിഞ്ഞ തവണത്തേക്കാൾ നൂറു വോട്ടു കൂടുതൽ പിടിക്കുക. അങ്ങനെ പിടിച്ചാൽ പിണറായി വിജയൻ തന്നെ ആണ് ശരി. പക്ഷെ അങ്ങനെ ശരിയാകുമ്പോഴാണ് കെ സുരേന്ദ്രൻ വിജയിച്ചു കയറുന്നതും.

No comments: