അമിത് ഷായുടെ ചോദ്യങ്ങളിൽ പത്തി മടക്കി പ്രതിപക്ഷം

1. കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തോടെ എ എ പി അധികാരത്തിൽ വന്നപ്പോൾ എന്തുകൊണ്ട് കെജ്രിവാൾ ഈ വിമർശനം ഉയർത്തിയില്ല?

2. നിരന്തരമായി ഹാക്കിംഗ് ആരോപണം ഉയർത്തുന്ന പ്രതിപക്ഷം എന്തുകൊണ്ട് ഇവിഎമ്മുകൾ ഹാക്ക് ചെയ്ത് കാട്ടാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കുന്നില്ല?

3. വിവിപാറ്റുകൾ കൊണ്ടു വരുന്നത് തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനാണ് .എന്നാൽ വീണ്ടും ഇവിഎമ്മിന്റെ സുതാര്യത ചോദ്യം ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കുക.

4. വോട്ട് എണ്ണുന്നതിനായി രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷം വോട്ട് എണ്ണുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെടുന്നു .ഇത് ഭരണഘടനാവിരുദ്ധമാണ് . എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി യ്ക്ക് അനുകൂലമായ ശേഷം ഈ ആവശ്യം ഉയർത്തിയത് എന്തടിസ്ഥാനത്തിലാണ്?

അനുകൂല ഫലമുണ്ടായില്ലെങ്കിൽ അക്രമം നടത്താൻ ആഹ്വാനം ചെയ്യുകയാണ് പ്രതിപക്ഷം . എന്നാൽ ഒരു തരത്തിലുള്ള അക്രമവും നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

No comments:

Powered by Blogger.