പാകിസ്ഥാനിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം തുടരുന്നു

മതനിന്ദ കുറ്റമാരോപിച്ച് വെറ്റിനറി ഡോക്ടറുടെ ക്ലിനിക്ക് കത്തിച്ചതാണ് ഏറ്റവും പുതിയ സംഭവം. ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടും പ്രതിഷേധക്കാരുടെ അക്രമം തുടരുകയാണ്. ഹിന്ദുക്കളുടെ കടകൾ തീ വക്കുകയും, മോഷണം നടത്തുകയും, ആക്രമിക്കുകയുമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്ലാം വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകള്‍ കീറിയെടുത്ത് മരുന്ന് പൊതിഞ്ഞു നല്‍കിയെന്നാണ് രമേശ് കുമാര്‍ എന്ന ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. രമേശ് കുമാറിനെ തിങ്കളാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടര്‍ ഹിന്ദുവാണെന്ന കാരണത്താല്‍ രോഷാകുലരായ പ്രതിഷേധക്കാര്‍ ക്ലിനിക്കിന് തീ വെച്ചു. ഫുലാദ്യോന്‍ ടൗണിലെ മറ്റ് ഹിന്ദുക്കളുടെ കടകള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തു. അക്രമങ്ങളുടെ മറവില്‍ കടകളില്‍ നിന്നും സാധന സാമഗ്രികള്‍ മോഷണം പോയതായി സൂചന ലഭിക്കുന്നു.

അതേസമയം ഹൈന്ദവരായ മറ്റു കച്ചവടക്കാരുടെ കടകള്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഗവണ്‍മെന്റ് നല്‍കുമെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഹിന്ദുക്കൾക്കെതിരെ നിരന്തരം ആക്രമണം നടക്കുന്നതായി കാണിച്ച്  പാകിസ്ഥാനിലെ ഹിന്ദു കൗണ്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം പാകിസ്ഥാനില്‍ 75 ലക്ഷം ഹിന്ദുക്കളാണുള്ളത്.

No comments:

Powered by Blogger.