അഞ്ചു മുസ്‌ലിം വനിതകളെ ലക്‌നൗ മെട്രോയിൽ യാത്ര ചെയ്യുന്നത് തടഞ്ഞതായി പരാതി
ഒരു കുടുംബത്തിലുള്ള അഞ്ചു മുസ്‌ലിം വനിതകളെ ലക്‌നൗ മെട്രോയിൽ തടയുകയും യാത്ര നിരസിക്കുകയും ചെയ്തതായി പരാതി. മുഖാവരണം ധരിച്ചെത്തിയ സ്ത്രീകളെയാണ് തടഞ്ഞത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇവരുടെ കുടുംബ നാഥൻ മാസ് അഹ്മദ് പരാതി നൽകിയിരിക്കുകയാണ്. ലക്നൗ മെട്രോ റെയിൽ കോർപറേഷൻ (LMRC), LMRC പബ്ലിക് റിലേഷൻസ് ഓഫീസർ പുഷ്പ ബെലാനി പരാതി ലഭിച്ചതായി അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും നിജസ്ഥിതി പരിശോധിക്കുമെന്നും അറിയിച്ചു.
ലക്‌നൗ മൈവൈയ മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്. വനിതാ സെകുരിറ്റി ജീവനക്കാർ മുഖാവരണം മാറ്റി നോക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. ഇവർക്ക് യാത്ര ചെയ്യുന്നതിനായി റിസർവേഷൻ ഉണ്ടായിരുന്നില്ല. മുഖാവരണം മാറ്റാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇവർക്ക് യാത്ര ചെയ്യാനും കഴിഞ്ഞിരുന്നില്ല.
അതേസമയം പൊതു സ്ഥലങ്ങളിൽ ഭീകരാക്രമണ സാധ്യത കണക്കിലെടുത്തു പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്തുള്ള പരിശോധനകളോട് സഹകരിക്കണമെന്നാണ് അധികാരികളുടെ അപേക്ഷ.

No comments: