ഓഹരിവിപണിയിൽ ചാഞ്ചാട്ടം തുടരുന്നു ..വിപണി ദിനങ്ങൾ പ്രവചനാതീതമാകുന്നു ...



തുടർച്ചയായ മാർക്കറ്റ് തകർച്ചയും ശുഭ പ്രതീക്ഷ നൽകിയ വിപണി നേട്ടവും ഇന്ത്യൻ ഓഹരി വിപണികളിൽ ആശങ്കയും പ്രതീക്ഷയും ഒരു പോലെ സൃഷ്ട്ടിച്ചു മുന്നേറുന്നുകയാണ് .അമേരിക്ക -ചൈന വ്യാപാര തർക്കത്തെ തുടർന്ന് സമർദ്ദത്തിലാകുകയും നഷ്ട്ടം നേരിടുകയും ചെയ്ത വിപണി ഈ വാരം കൃത്യമായ ട്രെൻഡ് സൂചിപ്പിക്കാതെ ചാഞ്ചാടുകയാണ് .ഇന്നലെ പോയിന്റ് നഷ്ടത്തിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ 100 .10 പോയിൻറ് മുന്നേറി  11,257 ലും സെൻസെക്സ് 278 .60  പോയിന്റ് മുന്നേറി 37 .393 .48  ലും  ക്ളോസ്  ചെയ്തു .കഴിഞ്ഞ 52 ആഴ്‌ചത്തെ ഉയർന്ന  നിലവാരത്തിൽ ചില കമ്പനികളുടെ ഷെയറുകൾ നേട്ടം രേഖപ്പെടുത്തിയതാണ് ഇന്ന് വിപണിയിൽ ശ്രദ്ധേയമായ വാർത്ത .അതുൽ ,മെർക്ക് ,പി ഐ ഇൻഡസ്ട്രീസ് ,ടാൻല സൊല്യൂഷൻസ് തുടങ്ങിയ കമ്പനികളുടെ ഷെയറുകളാണ് അവ .വേദാന്ത ,ടാറ്റ മോട്ടോർസ് ,ഇൻഫോസിസ് ,ബജാജ് ഫിനാൻസ് ,ഒ എൻ ജി സി എന്നീ  കമ്പനികൾ ഇന്ന് വിപണിയിൽ കാര്യമായ നേട്ടം ഉണ്ടാക്കി .ഇന്നലെ തകർച്ച നേരിടട്ട യെസ് ബാങ്ക് ഇന്ന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കിയില്ല .ഇന്ന് പ്രതിഫലിച്ച പോസറ്റീവ് ചലനങ്ങൾ നാളെയും തുടരാൻ കഴിഞ്ഞാൽ കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ

ശരത് കുമാർ 
ബിസിനസ് ഡെസ്ക് 
പെൻ ഇന്ത്യ ന്യൂസ്

No comments:

Powered by Blogger.