പടക്കം പൊട്ടിക്കാൻ ബിജെപി; പായസം വെക്കാൻ കോൺഗ്രസ്സ്; പരിപ്പ് വടയിലൊതുക്കി സിപിഎം - പത്തനംതിട്ട മുൾമുനയിൽ

ആന്റോ ആന്റണി ജയിക്കുമോ? കെ സുരേന്ദ്രൻ ജയിക്കുമോ? വീണ എത്ര വോട്ടു പിടിക്കും? ഇതാണ് പത്തനംതിട്ടയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ചർച്ച ചെയ്യുന്ന വിഷയം.  കുടുംബ ശ്രീയിലും, അയൽക്കൂട്ടത്തിലും, തൊഴിലുറപ്പിലും, ആരാധനാലയങ്ങളിലും എല്ലാം ഇത് മാത്രമാണ് ചർച്ച.  മുൻ കാലങ്ങളെ അപേക്ഷിച്ചു തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും, തുടർന്നുള്ള ആഘോഷങ്ങളുമെല്ലാം പുരുഷന്മാരുടെ കുത്തകയായിരുന്നെങ്കിൽ ഇത്തവണ അത് സ്ത്രീകളും യുവാക്കളും ചേർന്ന് ഹൈജാക്ക് ചെയുന്നു.

തികച്ചും മൗനമായിരുന്ന കോൺഗ്രസ്സ് ക്യാമ്പ് പ്രതീക്ഷ വെക്കുന്നത് മാതൃഭൂമി എക്സിറ്റ് പോളിലാണ്.  പോൾ വരുന്നതിനു മുൻപേ തങ്ങളുടെ എഴുപതിനായിരത്തോളം വോട്ടുകൾ വെട്ടി മാറ്റി തോൽപിക്കാൻ ശ്രമിച്ചു എന്ന ആന്റോ ആന്റണി വാദം താൻ ജയിക്കുമെന്ന മട്ടിലേക്കു മാറി. ചില ബേക്കറികളികളിൽ കോൺഗ്രസ്സുകാർ പായസത്തിനുള്ള പാൽ ഓർഡർ ചെയ്തു കഴിഞ്ഞു.  എന്നാൽ ദീശീയ തലത്തിൽ നടന്നതും ഏറെ കൃത്യത അവകാശപ്പെടുന്നതുമായ ചില സർവേകൾ ബി ജെ പി ക്കു കേരളത്തിൽ  മൂന്നു സീറ്റുകൾ വരെ പറയുന്നുണ്ട്.  ഇത് ബി ജെ പി ക്യാമ്പിനെ ആവേശം കൊള്ളിക്കുന്നു.

എക്സിറ്റ് പോളുകളുടെ അഭിപ്രായത്തിൽ ഇടതുപക്ഷത്തിന് പ്രതീക്ഷ നഷ്ടപെട്ട അവസ്ഥയിലാണ്.  സാധാരണ വോട്ടെണ്ണൽ ദിവസത്തിനു തലേദിവസം കാണാറുള്ള ആവേശമൊന്നും അവരുടെ ക്യാമ്പിൽ ദൃശ്യമല്ല. ഒരു ദയനീയ പരാജയമാണ് സംഭവിക്കുന്നതെങ്കിൽ അതിനെ എങ്ങനെ പ്രധിരോധിക്കണമെന്ന ചിന്തയിലാണ് പല ഇടതുപക്ഷ പ്രവർത്തകരും. എന്നാൽ അവരുടെ ആഭ്യന്തര കണക്കുകൾ ചെറിയ  ആവേശം പകരുന്നതുമാണ്. കെ സുരേന്ദ്രനെ പ്രതിരോധിക്കാനെന്ന പേരിൽ ന്യുനപക്ഷങ്ങൾ തങ്ങൾക്കനുകൂലമായി വോട്ടു ചെയ്തു കാണുമായിരിക്കാം എന്ന പ്രതീക്ഷ ചെറുതായെങ്കിലും അവർ വച്ച് പുലർത്തുന്നുണ്ട്.  ദേശാഭിമാനി വഴി ലഭിച്ച കണക്കുകളിൽ  പൂഞ്ഞാറിൽ നിന്ന് നല്ല വാർത്ത കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ലോക്കൽ താലൂക്ക് തലങ്ങളിലെ പ്രവർത്തകർ. പക്ഷെ അടിയൊഴുക്കുകൾ സുരേന്ദ്രനനുകൂലമായി നടന്നിട്ടുണ്ട് എന്ന് അവരും വിലയിരുത്തുന്നു. അതാണ് സുരേന്ദ്രൻ വോട്ടു പിടിക്കും ജയിക്കില്ല എന്ന വാദത്തിനടിസ്ഥാനം.

മാതൃഭൂമി എക്സിറ്റ് പോളുകൾ എന്തുപറഞ്ഞാലും തങ്ങൾ വിജയിക്കുക തന്നെ ചെയ്യും എന്നാണു കെ സുരേന്ദ്രൻ പറയുന്നത്.  തനിക്കു വീണ വോട്ടുകളുടെ കണക്കുകൾ കൃത്യമായി എണ്ണി തിട്ടപ്പെടുത്തി വച്ചിരിക്കുകയാണ് സുരേന്ദ്രൻ. തെരെഞ്ഞെടുപ്പ് കഴിഞ്ഞ അന്ന് മുതൽ കെ സുരേന്ദ്രൻ മണ്ഡലത്തിൽ സജീവമാണ്.  ഇതിനോടകം 200  പരിപാടികളിൽ പങ്കെടുത്തു.  പരമാവധി പ്രവർത്തകരെ നേരിൽ കാണുകയും അവരുടെ പ്രശനങ്ങൾ ആരായുകയും ചെയ്യുന്നുണ്ട്.  എന്നാൽ ആന്റോ ആന്റണിയോ വീണാ ജോർജോ ജനപ്രധിനിധികളായിട്ടു പോലും മണ്ഡലത്തിലൊരിടത്തും സാന്നിധ്യം  ദൃശ്യമല്ല.  വീണ ജോർജിന്റെ ഇന്റർവ്യൂ എടുക്കാൻ മാധ്യമ പ്രവർത്തകർ നെട്ടോട്ടമോടുകയാണ്.

ക്രോസ്സ് വോട്ടിങ് നടന്നിട്ടുണ്ടെങ്കിലും അത് ഏക രൂപമായല്ല നടന്നിരിക്കുന്നത്.  ചില സ്ഥലങ്ങളി എൽഡിഎഫ് യുഡിഎഫിനും, ചിലേടത്ത് യുഡിഎഫ് എൽഡിഎഫിനും വോട്ടു മറിച്ചു എന്നും കരുതപ്പെടുന്നുണ്ട്. എന്നാൽ സി പി എം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ഒട്ടും മറിഞ്ഞിട്ടുമില്ല എന്നാണു വിലയിരുത്തുന്നത്.  പി സി ജോർജിന്റെ നിലപാടുകളും, നിലനില്പും തെരെഞ്ഞെടുപ്പിൽ ദൃശ്യമാകും.

special political desk penindianews

No comments:

Powered by Blogger.