യാക്കൂബ് വധക്കേസ്: വൽസൻ തില്ലങ്കേരി കുറ്റക്കാരനല്ല; 5 പ്രതികൾ കുറ്റക്കാർ;
സിപിഎം പ്രവർത്തകൻ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പിൽ യാക്കൂബിനെ (24) ബോംബെറിഞ്ഞു കൊന്ന കേസിൽ ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി കുറ്റക്കാരനല്ലെന്ന് കണ്ടു കോടതി വെറുതെ വിട്ടു. എന്നാൽ കേസിൽ പ്രതികളായിരുന്ന അഞ്ചു പേർ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ആണ് വിധി പുറപ്പെടുവിച്ചത്. കീഴൂർ മീത്തലെ പുന്നാട് ദീപം ഹൗസിൽ ശങ്കരൻ(48), അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42) തില്ലങ്കേരി വാർപ്പള്ളിയിലെ പുതിയ വീട്ടിൽ വിജേഷ് (38), കീഴൂർ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശൻ (48) കീഴൂർ പുന്നാട് കാറാട്ടു ഹൗസിൽ പി.കാവ്യേഷ് (40) എന്നിവരെയാണു കുറ്റക്കാരെന്നു കണ്ടെത്തിയിരിക്കുന്നത്.
2006 ജൂൺ 13നു രാത്രിയായിൽ കോട്ടത്തെക്കുന്നിലെ ബാബുവിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ട് നിൽക്കുന്നതിനിടയിൽ അക്രമി സംഘം ബോംബെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
2006 ജൂൺ 13നു രാത്രിയായിൽ കോട്ടത്തെക്കുന്നിലെ ബാബുവിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ട് നിൽക്കുന്നതിനിടയിൽ അക്രമി സംഘം ബോംബെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
No comments: