മോദിയെ പേടിക്കേണ്ടതില്ല: അസദുദ്ദീന്‍ ഒവൈസി

മൃഗീയ ഭൂരിപക്ഷത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയതില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭയക്കേണ്ട കാര്യമില്ലെന്ന്‌   എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി.

മുസ്ലീങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പിന്‍തുടരാമെന്നും പള്ളികള്‍ സന്ദര്‍ശിക്കാമെന്നും ഭയപ്പെടേണ്ടതില്ല. ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഒവൈസി പറഞ്ഞു. മോദിക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുമെങ്കില്‍ നമുക്ക് പള്ളികള്‍ സന്ദര്‍ശിക്കാം.മോദിക്ക് ഗുഹക്കുള്ളില്‍ പോയി ധ്യാനമിരിക്കാമെങ്കില്‍ മുസ്ലീങ്ങള്‍ക്കും പള്ളികളില്‍ പോയിരുന്ന് പ്രാര്‍ത്ഥിക്കാം. അദ്ദേഹം പറഞ്ഞു. മുന്നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നത് അത്രവലിയ കാര്യമൊന്നുമല്ല. കാരണം ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. ബി.ജെ.പിയുടെ മുന്നൂറ് സീറ്റുകളൊന്നും നമ്മുടെ അവകാശങ്ങളെ എടുത്തുകളയുന്നില്ല. ഒവൈസി പറഞ്ഞു.

അതെ സമയം രാജ്യത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിച്ചു കൊണ്ടുപോകണമെന്നതാണ് മോദി സർക്കാരിന്റെ നയം.  ഇതിനായി വിവിധ കർമ്മ പാദ്ധതികൾക്കാണ് രൂപം കൊടുത്തിരിക്കുന്നത്.  മത വിശ്വാസികൾക്കല്ല മത നേതാക്കന്മാർക്കാണ് അവർ വേണം ഇവർ വേണം എന്ന ചിന്തയുള്ളത്.  മുസ്ലീങ്ങൾ ഉൾപ്പടെ ബഹുഭൂരിപക്ഷം ജനഗ്നാലും മോദിക്ക് വോട്ടു ചെയ്തിട്ടുണ്ട്.  ഓരോ ജനവിഭാഗവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പരിഹരിക്കേണ്ടത്. അല്ലാതെ അമ്പലത്തിനും പള്ളിക്കും മോടി പിടിപ്പിക്കുകയല്ല. 

No comments:

Powered by Blogger.