കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐഎച്ച്ആര്‍ഡി കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം

കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള
ഐഎച്ച്ആര്‍ഡി കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം.

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076), ധനുവച്ചപുരം (04712234374), മാവേലിക്കര (04792304494), കുണ്ടറ (04742580866) എന്നീ അപ്ലൈഡ് സയന്‍സ് കോളജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) ബന്ധപ്പെട്ട കോളജില്‍ അപേക്ഷ നല്‍കണം. തുക കോളജുകളില്‍ നേരിട്ടും അടയ്ക്കാം.

No comments:

Powered by Blogger.