ആര്യനും തേജും റഷ്യയ്ക്ക് മടങ്ങി. 2021 അടവിയിൽ കളത്തിലിറങ്ങാൻ വീണ്ടും വരും

കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിലെ പടയണി കളരിയിൽ പടയണി അഭ്യസിക്കാൻ കഴിഞ്ഞ ഒന്നരമാസമായി ഉണ്ടായിരുന്ന റഷ്യൻ വംശജരായ ആര്യനും തേജും വീണ്ടും റഷ്യക്ക് മടങ്ങി. കുരമ്പാല സ്വദേശിയായ കറുകത്തറ ഹരിസുമത്തിൽ നിർമ്മൽദേവിന്റെയും റഷ്യക്കാരിയായ ആര്യ മരിയാനയുടെയും മക്കളായ ആര്യനും തേജും ആണ് കഴിഞ്ഞ ഒന്നരമാസമായി കളരിയിൽ പരിശീലനത്തിനെത്തിയിരുന്നത്. നിർമ്മൽദേവിന്റെ സഹോദരന്റെ മകളായ മൈത്രേയിയും പരിശീലനത്തിന് അവർക്കൊപ്പം ഉണ്ടായിരുന്നു. പടയണിക്കളരിയിലെ മുതിർന്ന അംഗം സുഭാഷ് കുരമ്പാലയുടെ പരിശീലനത്തിൽ ആയിരുന്നു പരിശീലനം. അവധിക്കാലം മുഴുവൻ അവർ ഇവിടെയുണ്ടായിരുന്നു. നാല് വയസ് പ്രായമുള്ള ആര്യൻ മറ്റു കുട്ടികൾക്കൊപ്പം വേഗം പഠിക്കുന്നുണ്ടന്ന് പരിശീലകൻ സുഭാഷ് കുരമ്പാല പറഞ്ഞു.. അടുത്ത അടവിക്കാലം എന്തായാലും കളത്തിൽ തിരിച്ചെത്തും എന്ന സന്തോഷത്തോടെ അവർ ഇന്ന് ജന്മനാടായ മോസ്കോയിലേക്ക് പോയി.

No comments:

Powered by Blogger.