നിങ്ങൾക്കും സംവിധായികയാവാം
ഇങ്ങനെ നടന്നാൽ മതിയോ? ഒരു സിനിമ ചെയ്യണ്ടെ
നിങ്ങൾക്കും സംവിധായികയാവാം. കഥയും തിരക്കഥയും ഒപ്പം 'അൽപ്പം കഴിവുമുണ്ടെങ്കിൽ നിങ്ങൾക്കും സിനിമ നിർമ്മിക്കാം ,സംവിധായികയാവാം പണത്തിന്റെ കാര്യമോർത്ത് ആശങ്കപ്പെടേണ്ടതുമില്ല.. അർഹരാണെങ്കിൽ പണം നിങ്ങൾക്ക് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തരും (KടFDC).
രണ്ട് വനിത സംവിധായികമാർക്കാണ് ഈ അസുലഭ അവസരം ഒന്നരക്കോടി രൂപ വരെ ഒരു സംവിധായിക ക്ക് ലഭിക്കും.
സംസ്ഥാന സർക്കാരിന്റെ വനിത ശാക്തീകരണ പരിപാടിയുടെ ഭാഗമായാണ് നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ 'സർക്കാർ അവസരമൊരുക്കിയിരിക്കുന്നത്ചലച്ചിത്ര മേഖലയിൽ വനിത സംവിധായകരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം ഇതിനായി സംസ്ഥാന സർക്കാർ മാറ്റി വച്ചിരിക്കുന്നത് മൂന്നു കോടി രൂപയാണ് '
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്
ചലച്ചിത്ര മേഖലയിലെ സംവിധായകരും സാങ്കേതിക വിദഗ്ദരുമടങ്ങുന്ന പാനലാണ് അർഹരായ വനിതകളെ തെരഞ്ഞെടുക്കുന്നത്
സംവിധായികമാരാവാൻ'താത്പര്യമുള്ള വനിതകൾ ബയോഡേറ്റക്കൊപ്പം തിരക്കഥയും ബജറ്റും ഒപ്പം നടി നടൻമാരുടെയും സാങ്കേതിക വിദഗ്ദരുടെയും വിശദാംശങ്ങൾ അടങ്ങിയ അപേക്ഷ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് അയക്കണം
മറക്കരുത്
ജൂൺ 20ന് വൈകിട്ട് 4ന് മുമ്പ് അപേക്ഷ ഓഫീസിൽ കിട്ടത്തക്കവണ്ണം അയക്കണം
അയക്കേണ്ട വിലാസം
മാനേജിംഗ് ഡയറക്ടർ
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
വഴുതക്കാട്
തിരുവനന്തപുരം 14
Sent from vivo smartphone
No comments: