ബിൽഡ് അമേരിക്ക: ഇന്ത്യൻ പ്രൊഫഷണലുകൾക്ക് സാദ്ധ്യതകൾ ഏറെ
'ബിൽഡ് അമേരിക്ക:
ഇന്ത്യൻ പ്രൊഫഷണലുകൾക്ക് സാദ്ധ്യതകൾ ഏറെ
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദരെ യു എസ് ലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മികച്ച വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ വൈദഗ്ധ്യവും അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ കുടിയേറ്റ നയം അമേരിക്കയിൽ നടപ്പാക്കുന്നത്
നിലവിലുള്ള ഗ്രീൻകാർഡിലെ ചട്ടങ്ങൾ വിദഗ്ദരെ ആകർഷിക്കാൻ കഴിയുന്നില്ലെന്നാണ് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രം പിന്റെ വിലയിരുത്തൽ
ഇതിന്റെ അടിസ്ഥാനത്തിലാണ് ബിൽഡ് അമേരിക്ക വീസ ഏർപ്പെടുത്തുന്നത് വിദേശികൾക്ക് യുഎസിൽ ജോലിയോടൊപ്പം സ്ഥിരതാമസവും ഉറപ്പാക്കുന്നതായിരുന്നു ഗ്രീൻകാർഡ്'.
ബിൽഡ് അമേരിക്ക വിസയാകട്ടെ പ്രായം അറിവ്, തൊഴിൽ സാധ്യതകൾ, പൗരബോധം എന്നിവ വിലയിരുത്തി പോയന്റ് നിശ്ചയിക്കുന്ന തരത്തിലാണ്
ദേശീയ ഐക്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് നൈപുണ്യം പൗരബോധം എന്നിവയിൽ പരീക്ഷകളുമുണ്ടാകും. തൊഴിൽ വിദഗ്ദർക്കുള്ള ക്വോട്ട 12 ൽ നിന്ന് 57% ആയി ഉയർത്തും. മിക്ക കമ്പനികളും അമേരിക്ക വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ഓഫീസുകൾ മാറ്റുന്ന സാഹചര്യത്തിലാണ് ട്രം പിന്റെ പുതിയ തീരുമാനം. നിലവിൽ 11 ലക്ഷം ഗ്രീൻ കാർഡാണ് ഓരോ വർഷവും അമേരിക്ക അനുവദിക്കുന്നത്
No comments: