സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു
സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. തൃശൂര്‍ ജില്ലയില്‍ 100 പേരില്‍ രോഗം സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മഞ്ഞപിത്തം വ്യാപിക്കിന്നതിനുള്ള കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രളയ ബാധിത പ്രദേശത്തെ ജനങ്ങൾ കടുത്ത ജാഗ്രത പുലർത്തേണ്ട വിഷയമാണിത്. പ്രളയത്തോട് കൂടി ജലാശയങ്ങളും മനില ജല പ്രദേശങ്ങളും കൂടി കുഴഞ്ഞ അവസ്ഥയിലായിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും പ്രളയ ജലം ഒഴുകി ചേർന്നില്ലെങ്കിലും അത്തരം ജല സ്രോദസ്സുകൾ ശുചിയാക്കേണ്ടത് അത്യന്താപേക്ഷികമാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിക്കുന്നു.
No comments: