ഡിജിറ്റൽ വിപ്ളവത്തിന്റെ പാതയിൽ എസ് ബി ഐ

ഇന്ത്യയുടെ ബാങ്കിംഗ് രംഗം ഡിജിറ്റൽ മാറ്റങ്ങളുടെ ചുവടു പിടിച്ച്  വിപ്ളവാത്മകമായ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത് .പണമിടപാടുകൾക്ക് ബാങ്കിൽ പോകാത്ത നാളുകളിൽ നിന്ന് ജനസംഖ്യയുടെ ഭൂരിഭാഗവും ബാങ്കിംഗ് ഇടപാടുകളിൽ പങ്കാളികളായി മാറി എന്നത് വലിയ ഒരു നേട്ടം തന്നെയാണ് .രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ് ബി ഐ ബാങ്കിംഗ് പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റിലൈസ് ചെയ്യാനുള്ള ശ്രമത്തിലാണ് .ഇതിന്റെ ഭാഗമായി ഒരു വർഷം മുമ്പ് പുറത്തിറക്കിയ യോനോ ആപ് ദേശീയ തലത്തിൽ ശ്രദ്ധേയമാകുകയാണ് .
കൂടുതൽ അപ്ഡേഷനുകൾ ഉൾപ്പെടുത്തി എടിഎം കൗണ്ടറിൽ നിന്ന് കാർഡില്ലാതെ പണം പിൻവലിക്കാം എന്ന യമണ്ടൻ സൗകര്യമൊരുക്കി അത്ഭുതപ്പെടുത്തുന്ന ബാങ്കിംഗ് നവീകരണം തന്നെയാണ് എസ് ബി ഐ ഉദ്ധേശിക്കുന്നത് എന്ന് വ്യക്തം .എസ് ബി ഐ അക്കൗണ്ടുള്ള ആർക്കും യോനോ ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യാം .ഇൻറർനെറ്റ് ബാങ്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നവരാണെങ്കിൽ എടിഎം കാർഡിന്റെ നമ്പറും പിൻ നമ്പറും ഉപയോഗിച്ച് യോനോ ആപ് ഡൗൺലോഡ് ചെയ്യാം .ഇനി നിങ്ങളുടെ കയ്യിൽ എടിഎം കാർഡ് ഇല്ലെങ്കിൽ വിഷമിക്കേണ്ട .കേരളത്തിൽ 1221 എടിഎമ്മുകളാണ് എസ് ബി ഐ യ്ക്കു നിലവിൽ  ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് ഉള്ളത് എസ് ബി ഐ ബ്രാഞ്ചുകളിൽ യോനോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു തരാനും മറ്റും കൗണ്ടറുകളുണ്ട് .യോനോ ആപ്ലിക്കേഷൻ കൈയിലുള്ളവർക്ക് കാർഡില്ലാതെ എ.ടി.എം.ഇടപാട് നടത്താം എന്നതാണ് പ്രത്യേകത .
അതിനായി ആപ്ലിക്കേഷനിൽ കയറി എടുക്കേണ്ട പണമെത്രയെന്ന് കാണിക്കണം. അപേക്ഷകൻ സ്വയംആറക്ക പാസ്‌വേഡ് യോനോ ആപ്ലിക്കേഷനിൽ തയ്യാറാക്കണം.ആപ്ലിക്കേഷനിലേക്ക് ....സെർവറിൽനിന്ന് ആറക്ക പാസ്‌വേഡ് മൊബൈൽ ഫോണിലേക്ക് അയച്ചുതരും. .. ഈ രണ്ട് പാസ്‌വേഡും പിൻ നമ്പറാക്കി എ.ടി.എമ്മിൽ അടിച്ചാൽ പണം കിട്ടും..രണ്ടുമണിക്കൂർ മാത്രമേ പാസ്‌വേഡിന് ആയുസ്സുണ്ടാകൂ. തൊട്ടടുത്ത് ഇതേ സൗകര്യമുള്ള എ.ടി.എം.എവിടെയുണ്ടെന്നും യോനോ  ആപ്പ് നിങ്ങൾക്ക് പറഞ്ഞുതരും.എന്തായാലും രാജ്യത്തു ഒരു കോടിയോളം ഉപഭോക്താക്കളാണ് എസ് ബി ഐ യുടെ യോനോ ആപ് നിലവിൽ ഉപയോഗിക്കുന്നത്


ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്

No comments:

Powered by Blogger.