കുതിരപ്പുറത്തു സഞ്ചരിച്ച ദളിത് യുവാവായ നവവരന് മർദ്ദനം
ബിക്കാനര്‍: രാജസ്ഥാനിലെ ബിക്കാനറില്‍ കുതിരപ്പുറത്തു സഞ്ചരിച്ച ദളിത് യുവാവായ നവവരന് മർദ്ദിച്ചതായി പരാതി. ബുധനാഴ്ച രാത്രി ബിക്കാനറിലെ നപാസാറില് വിവാഹഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്തു സഞ്ചരിച്ച ദളിത് യുവാവിനെ രജപുത് വിഭാഗത്തില്‍പ്പെട്ട ഒരു സംഘമാണ് മര്‍ദിച്ചതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ദളിത് - മേഘ്വാല് വിഭാഗത്തിലുള്ള യുവാവിന്റെ വിവാഹത്തിനു കുതിരയെ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പുമായി രജപുത് ആളുകളെതുകയായിരുന്നു. ദളിതര്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് ഗ്രാമത്തിന്റെ ആചാരത്തില്പ്പെട്ടതല്ലെന്ന് ഇവര്‍ വാദിച്ചു. ഇതോടെ തര്‍ക്കവും സംഘര്‍ഷവും ഉടലെടുത്തു. തുടർന്ന് വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും രജപുത് വിഭാഗക്കാര്‍ മര്‍ദിച്ചു. ഒരു വാഹനം നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വിവാഹം മേഘ്വാല് വിഭാഗത്തിന്റെ ആചാരപ്രകാരം നടത്തി.
അതെ സമയം വിവാഹ ശേഷം ദളിതര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. പ്രതികളെ കസ്റ്റഡിയിലെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നുകൂട്ട പ്രതിഷേധം. ഇതിനിടെ സമാന സംഭവം അരങ്ങേറിയ ഗുജറാത്തിലെ അരവാലിയില് പട്ടേല്‍ വിഭാഗക്കാരായ നൂറ്റമ്ബതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ 16 സ്ത്രീകളും ഉള്‍പ്പെടും.
No comments: