കോഹ്ലി പടനയിച്ചെത്തുന്നു.. ലോകം കീഴടക്കാൻ (പെൻന്യൂസ് എക്സ്ക്ലൂസിവ്)
എല്ലാ സ്ഥാനങ്ങളിലും മികച്ച കളിക്കാരടങ്ങിയ സംഘമാണ് 2019 ലോകകപ്പിന് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ലോകോത്തര ബാറ്റ്മാൻമാർ മാത്രമല്ലാതെ മികച്ച ബൗളർമാരും പോരാട്ട വീര്യമുള്ള ഓൾറൗണ്ടർമാരും അടങ്ങുന്ന ടീം ഇന്ത്യ പ്രതീക്ഷ നൽകുന്നു.
ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് അടിത്തറ പാകുന്നത് ഇടംകൈ - വലംകൈ ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും സമ്മാനിക്കുന്ന തുടക്കങ്ങളാകും. വിദേശത്തു മികച്ച കളി പുറത്തെടുക്കുന്ന ശിഖർ ധവാൻ ഓപ്പണിംഗിൽ മുതൽകൂട്ടാണ്. ഏകദിന ക്രിക്കറ്റിലെ മികച്ച വ്യക്തിഗത സ്കോറിന് ഉടമയായ രോഹിത് ശർമ്മ മൂന്ന് ഡബിൾ സെഞ്ചുറി നേടിയിട്ടുള്ള ഒരേ ഒരു താരമാണ്. തന്റേതായ ദിവസം ഒരു ബൗളർക്കും രോഹിതിനെ കീഴടക്കാനാകില്ല. ഓപ്പണർമാരിലാരെങ്കിലും കളത്തിലിറങ്ങാൻ കഴിയാതായാൽ പകരമിറങ്ങാൻ പ്രതിഭാധനനായ ലോകേഷ് രാഹുലുണ്ട്.
ഇംഗ്ലണ്ടിൽ ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷയുടെ ഭാരവും മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ക്യാപ്റ്റൻ വിരാഡ് കോലിയുടെ ചുമലിലാണ്. എതിരാളികളെ കളിമികവുകൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും തറപറ്റിക്കുന്ന കോലിയൻ ആക്രമണതന്ത്രം ഒരു കാലത്ത് ഓസീസിന്റെയും വിൻഡീസിന്റെയും ഫാസ്റ്റ് ബൗളർമാരിൽ കണ്ടിരുന്ന അക്രമണവീര്യമാണ്. പണ്ടുകാലത്തെ തോറ്റവന്റെ ശരീര ഭാഷയ്ക്കപ്പുറം ജേതാവിന്റെ പരിവേഷം ടീമിനു കിട്ടുന്നത് അവസാന പന്തുവരെ പോരാട്ടവീര്യം ചോരാത്ത കോലിയെന്ന നായകന്റെ തലയെടുപ്പും തന്റേടവും കൊണ്ടാണ്. സച്ചിൻ തെണ്ടുൽക്കറുടെ ഏകദിന സെഞ്ചുറികളുടെ റെക്കോർഡിലേക്ക് (49) അതിവേഗം അടുക്കുന്ന കോലി നിലവിൽ 41 സെഞ്ചുറികൾ നേടി കഴിഞ്ഞു. എല്ലാത്തരം പിച്ചുകളിലും റൺ വാരുന്ന കോലിയുടെ പ്രകടനമാണ് ഇന്ത്യയുടെ മുന്നാം കിരീടമെന്ന സ്വപ്നത്തിന് ചിറകുവിരിക്കുന്നത്.
അവസാന ലോകകപ്പിനിറങ്ങുന്ന മഹേന്ദ്ര സിങ് ധോണിയ്ക്ക് ഒരു ചാമ്പ്യൻ പട്ടത്തോടെ യാത്രയയപ്പ് നൽകാൻ കഴിഞ്ഞാലതൊരു കാവ്യനീതിയാകും. മികച്ച ഫോമിൽ ധോണി കളിച്ചാൽ ഫിനിഷിംഗിൽ മാത്രമല്ല, ഓപ്പണിംഗോ മധ്യനിരയോ തകർന്നാൽ അത് പരിഹരിച്ച് സ്കോറ്റിംഗ് താഴതെ റൺറേറ്റ് ഉയർത്താനദ്ദേഹത്തിനു കഴിയും. സാങ്കേതിക തികവിനുമപ്പുറം എത്തുന്ന ധോനിയുടെ കൈ കരുത്തും മനകരുത്തും കാണികളുടെ ഇടയിലേക്ക് വിജയത്തിന്റെ ഹെലികോപ്റ്ററുകൾ പറത്തിയാൽ ഗ്യാലറികൾ ഇളകി മറിയും. വിക്കറ്റ് കീപ്പറെന്ന നിലയിൽ ഇന്ന് ഏകദിന ക്രിക്കറ്റിൽ പകരക്കാരനില്ലാത്ത ധോണി മുൻക്യപ്റ്റനെന്ന നിലയിലും കോലിക്ക് കരുത്താകും.
മധ്യനിരയിൽ കേദാർജാദവിന്റെയും ദിനേഷ് കാർത്തിക്കിന്റെയും സംഭാവനകൾ ഇന്ത്യൻ പ്രകടനത്തിൽ നിർണ്ണായകമാകും ഇരുവർക്കും അഗ്നിപരീക്ഷയായിരിക്കും ഈ ലോകകപ്പ്.
കപിൽദേവിനു ശേഷം കരുത്തുറ്റ ഓൾ റൗണ്ടർമാരില്ലാതെ പോയ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് ഹാർദ്ദിക്ക് പാണ്ഡ്യയെന്ന ചെറുപ്പക്കാരൻ നൽകുന്നത്. മികച്ച വേഗത്തിൽ പന്തെറിയുകയും അവസാന ഓവറുകളിൽ ആഞ്ഞടിക്കുകയും ചെയ്യുന്ന മികച്ച ഫീൽഡർ കൂടിയായ പാണ്ഡ്യയാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രം. പാണ്ഡ്യയ്ക്കൊപ്പം തുടക്കകാരനെങ്കിലും സമാനമായ കഴിവുകളുള്ള ഓൾറൗണ്ടറാണ് വിജയ് ശങ്കർ. ഇന്ത്യൻ ഓൾറൗണ്ടർമാരുടെ നിരയെ വ്യത്യസ്ഥമാക്കുന്നത് രവീന്ദ്ര ജഡേജയെന്ന പോരാളിയുടെ സാന്നിദ്ധ്യമായിരിക്കും. റൺ വഴങ്ങുന്നതിൽ പിശുക്കു കാട്ടുന്ന ജഡേജയുടെ സ്പിൻ ബൗളിഗും അതോടൊപ്പം ആക്രമണ ബാറ്റിംഗും ജഡേജയിൽ മറ്റൊരു യുവരാജ് സിങ്ങിനെ ഓർമ്മപ്പെടുത്തു.
മറ്റൊരു ടീമിനു ഇല്ലാത്ത സവിശേഷതയാണ് കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും അടങ്ങുന്ന റിസ്റ്റ് സ്പിന്നർമാർ ഇന്ത്യയ്ക്കു നൽകുന്നത്. കൂറ്റനടികൾക്ക് എതിരാളികൾ തുനിഞ്ഞാലും അപ്രതീക്ഷിത വിക്കറ്റുകൾ വീഴ്ത്താൻ ഇരുവർക്കും കഴിയും. ബാറ്റ്സ്മാൻമാരെ ഭ്രമിപ്പിക്കാൻ ഇവർ നെയ്യുന്ന സ്പിൻവലകൾക്ക് സാധിക്കട്ടെ.
ഭുവനേശ്വർ കുമാറും ഷമിയും ജസ്പ്രീത് ബുംറയും അടങ്ങുന്ന പേസാക്രമണം ലോകത്തിലെ ഏത് ഫാസ്റ്റ് ബൗളിംഗ് നിരയോടും കിടപിടിക്കുന്നതാണ്. പന്ത് സിം ചെയ്യുന്ന ഇംഗ്ലണ്ടിലെ പിച്ചുകളിൽ പുതിയ പന്തിൽ അപകടം വിതയ്ക്കാനും അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടയാനും ഭുവനേശ്വറിന് കഴിയും. കൂടാതെ വാലറ്റത്ത് ബാറ്റുകൊണ്ടും സംഭാവന ചെയ്യാൻ കെല്പുള്ള താരമാണ് ഭുവനേശ്വർ. റൺസ് നിയന്ത്രിച്ച് കൃത്യതയോടെ പന്തെറിയാൻ കഴിയുന്ന താരമാണ് ഷമി. പഴകിയ പന്തിൽ റിവേഴ്സ് സ്വിങ് എറിയാനുള്ള മിടുക്കിലൂടെ നിർണ്ണായ ഘട്ടങ്ങളിൽ മത്സരങ്ങൾ അനുകൂലമാക്കാൻ ഷമിക്കാകും.
ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ് ഏകദിന റാങ്കിഗിൽ മുൻ നിരയിൽ സജീവ സാന്നിദ്ധ്യമായ ജസ്പ്രീത് ബുംറ എന്ന ചെറുപ്പക്കാരൻ പേസ് ബൗളർ. ഒരു കാലഘട്ടത്തിൽ എതിർ താരങ്ങൾ ഇന്ത്യൻ ബാറ്റ്സ്മാരെ മാത്രം ഭയന്നിരുന്നെങ്കിൽ ഇന്ന് ലോക ക്രിക്കറ്റിലെ സകല ബാറ്റ്സ്മാൻമാരും ഭയക്കുന്ന ഏറ്റവും അപകടകാരിയായ ബൗളറെന്ന വിശേഷണവും പേറിയാണ് ബുംറ കളത്തിലിറങ്ങുന്നത്. ഒരു പക്ഷേ, ഈ ലോകകപ്പിന്റെ താരം ബുംറയാകാം. എതിരാളികൾ ഇത്തവണ ഇന്ത്യൻ ബാറ്റ്സ്മാൻമാരെക്കാൾ ഭയപ്പെടുന്നത് ഇന്ത്യൻ പേസ് ത്രയത്തെയാകാം.
ഇന്ന് ഇന്ത്യയ്ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും സന്തുലിതമായ ടീം ആണിത്. യുവത്വവും പരിജയ സമ്പത്തും ഒത്തിണങ്ങിയ സംഘം. എതിരാളികളെ നിഷ്പ്രഭരാക്കി ഈ ടീം ലോകകപ്പ് നേടിയാൽ ഇന്ത്യൻ ജനതയ്ക്കുള്ള കോലിപ്പടയുടെ സമ്മാനമാകുമത്. അവസാന ലോകകപ്പിനിറങ്ങുന്ന മഹേന്ദ്ര സിങ് ധോനിയെന്ന അതികായനുള്ള ആദരവും.
മനോജ് പത്തനംതിട്ട

നല്ല നിരീക്ഷണം
ReplyDelete