ശബരിമല വിഷയം : സുകുമാരൻ നായർ ചതിയൻ ചന്തുവായോ?

ശബരിമല വിഷയത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് കൃത്യമായ രാഷ്ട്രീയ അജണ്ട ഉണ്ടായിരുന്നെന്ന് വിലയിരുത്തൽ.  ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് സുകുമാരൻ നായർ നടത്തിയതായി ആക്ഷേപം. പിന്നിൽ കോൺഗ്രസ്സ് ബന്ധം. രാഹുൽ മന്ത്രിസഭയിൽ ഹീറോ ആകാനുള്ള ശ്രമം പൊളിഞ്ഞു.  കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്ന് തെററിദ്ധരിച്ചു. ബിജെപിയിൽ നായർ മേൽക്കോയ്മക്കെതിരെ ശബ്ദമുയർന്നു തുടങ്ങി. കേന്ദ്ര മന്ത്രിസഭയിൽ നായർ പ്രാധിനിത്യം ഉണ്ടാവില്ല.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായി വന്ന ജനരോഷം വിദഗ്ധമായി മുതലെടുക്കാൻ സുകുമാരൻ നായരെ കോൺഗ്രസ്സ് ചുമതലപ്പെടുത്തി എന്ന സംശയങ്ങളാണ് ഉയരുന്നത്.  ശബരിമലയിൽ സ്ത്രീകൾ കയറിയാലും ഇല്ലെങ്കിലും അത് അദ്ദേഹത്തിന്റെ വിഷയമായിരുന്നില്ല.  പരസ്യ പ്രതികരണവുമായി മുന്നിലേക്കെടുത്തു ചാടിയതു പ്രശ്നത്തിന്റെ ആനുകൂല്യം ബി ജെ പി ക്കു ലഭിക്കാതിരിക്കാനാണ്. ഇത് കോൺഗ്രസ്സ് ഉന്നത നേതൃത്വത്തിന്റെ ആവശ്യപ്രകാരമെന്നു സൂചന. വിപ്ലവകരമായ സമരങ്ങൾ നയിക്കാൻ കോൺഗ്രസ്സ് കാർക്ക് കഴിയാത്തതും, കോൺഗ്രസ്സിന്റെ നേതൃത്വങ്ങളെ വിശ്വാസികൾ അംഗീകരിക്കാതിരിക്കാത്തതിനാലുമാണ് കോൺഗ്രസ്സ് സുകുമാരൻ നായരിലൂടെ കരുക്കൾ നീക്കിയത്. ഇതിനു പിന്നിൽ വ്യക്തമായ അജണ്ടയുണ്ടായിരുന്നു.  ഇത് ഏറെക്കുറെ പത്തനംതിട്ടയിൽ നിന്ന് വിജയിച്ച എം പി ആന്റോ ആന്റണി പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നിൽ സാമ്പത്തിക ലക്ഷ്യവുമുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

അതെ സമയം ശബരിമല വിഷയത്തിലുൾപ്പടെ എസ് എൻ ഡി പി പുലർത്തിയ നിലപാടുകൾക്ക് മറ്റു ഹൈന്ദവ സമൂഹങ്ങൾക്കിടയിൽ പിന്തുണയേറുന്നു.  തുഷാർ വെള്ളാപ്പള്ളിയുടെ ശക്തമായ നിലപാടുകളാണ് എസ് എൻ ഡി പിക്ക് പിന്തുണ ഏറാൻ കാരണം. ശബരിമല വിഷയം ആളിക്കത്തിച്ചു പിണറായി വിജയനെതിരെ ജന വികാരം തിരിച്ചു വിടുക എന്നതായിരുന്നു സുകുമാരൻ നായരുടെയും കോൺഗ്രസ്സിന്റെയും ലക്ഷ്യമെന്ന് കരുതുന്നു.  ഇതിനായി ചാവേറുകൾ ആവശ്യമായിരുന്നു.  അത് കോൺഗ്രസ്സിൽ നിന്ന് ഇല്ലാതെ പോയതാണ് അല്പസ്വല്പം ബിജെപി അനുകൂലമായി ആക്കാലത്ത് ധ്വനി പരത്താൻ മുതിർന്നത്. എൻ എസ് എസ്സിന്റെ സപ്പോർട് പ്രതീക്ഷിച്ച സംഘപരിവാർ ഇതിലേക്ക് എടുത്തു ചാടുകയായിരുന്നു.  ഇതോടെ സി പി എമ്മിന് കിട്ടിക്കൊണ്ടിരുന്ന പരമ്പരാഗത ഹിന്ദു വോട്ടുകൾ ബിജെപിയിലേക്കൊഴുകി.  സ്വന്തം സമുദായത്തിലെ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും കേന്ദ്രീകരിച്ചു വൻ വിജയം കോൺഗ്രസ്സിനായി നേടുക എന്ന സുകുമാരൻ നായരുടെ രാഷ്ട്രീയ തന്ത്രം ഉജ്വല വിജയമായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

ശബരിമല വിഷയത്തിൽ പ്രതികരിച്ച ബിജെപിക്കും, അതിനെ അനുകൂലിച്ച സി പി എമ്മിനും അവസാനം വൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.  സിപിഎം വരാതിരിക്കാൻ ബി ജെപിയും ബിജെപി വരാതിരിക്കാൻ സി പി എം ഉം എന്ന തന്ത്രം മീഡിയകളും പയറ്റി. ഇതും കോൺഗ്രസ്സ് തന്ത്രം തന്നെ.  സത്യത്തിൽ കേരളത്തിൽ നടന്ന യു ഡി എഫിന്റെ വിജയം നാളുകളായുള്ള നിഗൂഢ പദ്ധതിയുടെ അനന്തരഫലമാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരാനിരിക്കുന്നത്.  എരിതീയിൽ എന്ന ഒഴിക്കുന്നത് പോലെ സി പി എം പേടിച്ചു മോഡി വിരോധം പറഞ്ഞു സമ്പൂർണ പരാജയം ഏറ്റുവാങ്ങി. 

No comments:

Powered by Blogger.