എംബി രാജേഷിന്റെ വീടിന് നേരെ അക്രമം

ഷൊർണ്ണൂരിൽ എംബി രാജേഷിന്റെ വീടിന് നേരെ അക്രമം. കൈലിയാട്ടെ വീടിന് നേരെയാണ് പടക്കം കത്തിച്ചെറിഞ്ഞത്. പ്രായമായ മാതാപിതാക്കൾ മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു അക്രമം. പ്രകടനമായെത്തിയ 15 അംഗ സംഘമാണ് അതിക്രമം നടത്തിയത്. എറെ നേരം വീടിന് മുന്നിൽ തമ്പടിച്ച സംഘം അശ്ലീല മുദ്രാവാക്യം മുഴക്കുകയും എം ബി രാജേഷിന്റെ മാതാപിതാക്കൾക്കു നേരെ അസഭ്യവർഷം നടത്തുകയും ചെയ്തു. നാട്ടുകാരെത്തിയതോടെയാണ് അക്രമിസംഘം മടങ്ങിയത്.

കഴിഞ്ഞ ദിവസവും വീട്ടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമം നടത്തിയിരുന്നു.

No comments:

Powered by Blogger.