ചരിത്രം എഴുതി ലൂസിഫർ. 200 കോടി കടക്കുന്ന ആദ്യ മലയാള ചിത്രം


പൃഥ്വിരാജ്  ആദ്യമായി സംവിധാന ചെയ്ത  മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം രചിക്കുകയാണ്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 200 കോടി കടക്കുന്ന ചിത്രമായി ലൂസിഫർ മാറി.

മുരളി ഗോപി തിരക്കഥയെഴുതി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം  നിര്‍മിച്ചത്. 8 ദിവസം കൊണ്ട് 100 കോടിയും  21 ദിവസം കൊണ്ട് 150 കോടിയും നേടിയ ചിത്രം 50 ദിവസം കൊണ്ടാണ് 200 കോടി നേടി ചരിത്രം കുറിച്ചത്. 

No comments:

Powered by Blogger.