മോദി വീണ്ടും: പ്രാർഥനയോടെ അയ്യപ്പ ഭക്തർ

ഏതാണ്ട് പത്തു കോടിയോളം അയ്യപ്പ ഭക്തർ ഉണ്ടാകും.  കേരളത്തിൽ ഏതാണ്ട് ഒരു കോടിയോളം അയ്യപ്പ ഭക്തരുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.  എല്ലാവരും പ്രാർഥനയോടെയാണ് ഇന്നത്തെ മോദി മന്ത്രിസഭയുടെ അധികാര നേട്ടത്തെ കാണുന്നത്.  പ്രകടന പത്രികയിൽ തന്നെ ശബരിമല ആചാര സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരിന്നു.

കേരളത്തിലെ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് പുതിയ നിയമം തന്നെ കൊണ്ടുവരണമെന്നതാണ് ഹിന്ദുക്കളുടെ ആവശ്യം.  അതിനുതകുന്ന നടപടികൾ മോദി സ്വീകരിക്കുമെന്നാണ് കരുതുന്നത്.  ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്നു വാദിക്കുന്ന നിരവധി ഭക്തർ ഉണ്ട്.  ദേവസ്വം ബോർഡുകൾ ക്ഷേത്രത്തിന്റെ വികസനത്തിനായി നിയമിതമായ സംവിധാനമാണെങ്കിലും, അത് ഭരിക്കുന്നതിൽ അവിശ്വാസികളും ഉണ്ട്.  ഇക്കഴിഞ്ഞ ദിവസം പിരിഞ്ഞു പോയ ദേവസ്വം കമ്മീഷണറുടെ നടപടികൾ ഭക്ത ജന്ഗങ്ങളെ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു.  ദേവസ്വം ബോർഡ് മെമ്പറിന്റെ മകനായ എസ് പി ശബരിമലയിൽ വിശ്വാസികളല്ലാത്ത സ്ത്രീകളെ കയറ്റുന്നതിൽ കൈക്കൊണ്ട നിലപാട് ഇരിക്കുന്ന കമ്പു മരിക്കുന്നതിന് തുല്യമായിരുന്നു.  ആചാര ലംഘനം നടത്താൻ സർക്കാരിന്റെ ഒരു വലിയ സംവിധാനം തന്നെ മുന്നിട്ടിറങ്ങിയത് ഭക്തരെ വലിയ ദൂഖത്തിലാഴ്ത്തി.

സംസ്ഥാന സർക്കാരിന്റെ ഭരണ പരിധിയിൽ നിന്ന് പ്രധാനപ്പെട്ട ക്ഷേത്രങ്ങളെ വേർപെടുത്തി പകരം സംവിധാനം ഏർപ്പെടുത്തണമെന്ന വാദം ശക്തമാണ്.  ഈ സാഹചര്യത്തിലാണ് മോദിയിലേക്കു ഭക്തരുടെ ശ്രദ്ധ പതിയുന്നത്.

മോദിക്കനുകൂലമായി വോട്ടു ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടല്ല കേരളത്തിൽ ബി ജെ പി ഇത്തവണ അകൗണ്ട് തുറക്കാതിരുന്നതിനു കാരണം.  ബി ജെ പി ക്കു വോട്ടു ചെയ്താൽ സർക്കാർ പ്രതിനിധികൾ ജയിച്ചു വരുമോ എന്ന ആശങ്ക ഹിന്ദുക്കൾക്ക് പൊതുവെ ഉണ്ടായിരുന്നു.  അതാണ് സി പി എമ്മിനെ വമ്പൻ പരാജയത്തിലേക്ക് നയിച്ചത്.  എന്നാൽ മോദി ശബരിമലയുടെ കാര്യത്തിൽ നിയമ നിർമാണത്തിനൊരുങ്ങിയാൽ ബി ജെ പി ക്കു അത് വലിയ നേട്ടമാകും.  തന്നെയുമല്ല അയ്യായിരവും പതിനായിരവും വോട്ടു പിടിച്ചു കൊണ്ടിരുന്ന മണ്ഡലങ്ങളിൽ അടുത്ത തവണ ജയിക്കാം എന്ന സാഹചര്യത്തിലേക്ക് മാറിയിട്ടുണ്ട്.  ഇത് മോദിക്കനുകൂലമായി വരും കാലങ്ങളിൽ മാറാനിടയുണ്ട്.

മോദിയുടെ രണ്ടാം വരവിൽ കേരളം മാറും എന്ന് ഉറപ്പിക്കാൻ കഴിയും.  കാരണം കേരളത്തിനെ അതീവ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളാണ് മോദി കാണുന്നത്

No comments:

Powered by Blogger.