മോദി 2 .0 ഇന്ന് .ഓഹരി വിപണികൾ നേട്ടത്തിൽ .
ഓഹരി വിപണികൾ പ്രതീക്ഷിച്ചതു പോലെ വീണ്ടും ഉണർവിന്റെ പാതയിൽ .ഇന്നലെ നഷ്ടവും നേരിട്ട് അവസാനിച്ച ഇന്ത്യൻ വിപണികൾ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ദിനമായ ഇന്ന് നേട്ടമുണ്ടാക്കി.ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിലാണ് സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കിയത്.സെന്‍സെക്‌സ് 329.92 പോയന്റ് ഉയര്‍ന്ന് 39,831.97ലും നിഫ്റ്റി 84.80 പോയന്റ് നേട്ടത്തില്‍ 11,945.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബ്ലു ചിപ് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചതാണ് വിപണിയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകാൻ കാരണം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ മികച്ച രീതിയിൽ മുന്നേറി .എന്‍ടിപിസി, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. സണ്‍ ഫാര്‍മ, എംആന്റ്എം, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഷെയറുകളാണ് ഇന്ന് നഷ്ടമുണ്ടാക്കിയത് .പുതിയ ധനമന്ത്രി ആരാകും എന്ന ആകാംക്ഷയാണ് ഇനി വിപണിയിൽ നില നിൽക്കുന്നത്
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
No comments: