മമത വീഴും: പ്രതിസന്ധി രൂക്ഷം
ബംഗാളിൽ വീണ്ടും സിപിഎം എം.എൽ.എ ബിജെപിയിൽ ചേർന്നു ; രണ്ട് തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരും അൻപതോളം കൗൺസിലർമാരും ബി ജെ പി യെ വരിച്ചു.
ബംഗാളിൽ സിപിഎം നേതാക്കന്മാരായിരുന്നു ഇതുവരെ ബിജെപിയിലേക്ക് ഒഴുകിയിരുന്നതെങ്കിൽ ഇപ്പോൾ തൃണമൂൽ നേതാക്കളാണ് ആ പ്രക്രിയ തുടരുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഇവരെ പാർട്ടിയുടെ ഭാഗമായത്. തൃണമൂൽ കോൺഗ്രസിന്റെ രണ്ട് എം.എൽ.എയും, സിപിഎമ്മിന്റെ ഒരു എം.എൽ.എയുമാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ഇവരോടൊപ്പം
അൻപതിലേറെ കൗൺസിലർമാരും ഉണ്ട്.പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയവർഗീയ ആണ് ഇവർക്ക് അംഗത്വം നൽകി സ്വീകരിച്ച്.
സിപിഎം എം.എൽ.എ ദേവേന്ദ്രറോയ്, തൃണമൂൽ എം.എൽ.എമാരായ ശുഭ്രാംശു റോയ് , തുഷാർകാന്തി ഭട്ടാചാര്യ എന്നിവരാണ് ഡൽഹിയിലെത്തി അംഗത്വമെടുത്തത്.മുൻ കേന്രമന്ത്രിയും നിലവിൽ ബിജെപി നേതാവുമായ മുകുൾറോയുടെ മകനാണ് ശുഭ്രാംശു. ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തെ തുടർന്ന് ശുഭ്രാംശുവിനെ തൃണമൂലിൽ നിന്ന് പുറത്താക്കിയിരുന്നു.
തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്തു തൃണമൂൽ കോൺഗ്രസ്സിൽ നിന്ന് നാല്പതോളം എം എൽ എ മാർ ബി ജെ പി യിൽ ചേരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. ഇത് ഏതാണ്ട് യാഥാർഥ്യമാകുന്നു തരത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. അങ്ങനെ വന്നാൽ മമത സർക്കാർ താഴെ വീഴും. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെയും, യോഗി ആദിത്യ നാഥിന്റെയും റാലികൾക്കു മമത വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ബി ജെ പി യെ ചില്ലറയൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. മമതയെ പൂട്ടാനുള്ള ഏതു നീക്കവും അവർ നടത്തും.
അതേസമയം ബിജെപിയിൽ ചേരുന്ന രണ്ടാമത്തെ സിപിഎം എം.എൽ.എയാണ് ദേവേന്ദ്ര റോയ്. നേരത്തെ തൊഴിലാളി യൂണിയൻ നേതാവായിരുന്ന ഖഗേൻ മുർമുവും സിപിഎം വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഖഗേൻ മുർമു ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ വിജയിക്കുകയും ചെയ്തു.

No comments: