പ്രണബ് ദാദയുടെ അനുഗ്രഹം തേടി മോദി .ആശംസകൾ നേർന്നു മുൻ രാഷ്ട്രപതി


മെയ് 30 നു ഇന്ത്യൻ പ്രധാനമന്ത്രിയായി രണ്ടാം വട്ടവും സ്ഥാനമേൽക്കുന്ന നരേന്ദ്രമോദി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശിച്ചു അനുഗ്രഹം തേടി .മോദിക്ക് അനുമോദനം നൽകി മുൻ എൻ ഡി എ സർക്കാരിന്റെ ആപ്ത വാക്യമായിരുന്ന സബ് ക സാഥ് സബ് ക വികാസ് ഓർമിപ്പിച്ചു പ്രണബ് മുഖർജി .അദ്ദേഹവുമായുള്ള കൂടി കാഴ്ച മറക്കാൻ കഴിയാത്ത അനുഭവമാണെന്നും രാജ്യത്തു സമഗ്ര സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമാണ് പ്രണബ് മുഖര്ജിയെന്നും സന്ദർശനത്തിന് ശേഷം നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു .




ഇതിനു പിന്നാലെ മോഡി യുടെ ട്വീറ്റ് ട്വിറ്ററിൽ റീട്വീറ്റ്  ചെയ്തു മോദിയുടെ ഭരണത്തിലെ  സെക്കന്റ് ഇന്നിംഗ്സ് വിജയകരമാകട്ടെ എന്നും താങ്കളുടെ വിഷൻ ആയി അവതരിക്കപ്പെട്ട സബ് കെ സാഥ് സബ് കാ വികാസ് വിജയകരമാകട്ടെ എന്നും പ്രണബ് മുഖർജി  ട്വിറ്ററിൽ കുറിച്ചു .കഴിഞ്ഞ നരേന്ദ്ര മോഡി സർക്കാരിന്റെ കാലയളവിലാണ് രാജ്യം ഭാരത് രത്ന നൽകി പ്രണബ് മുഖർജിയെ ആദരിച്ചത് .

No comments:

Powered by Blogger.