ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു .. നിഫ്റ്റി വീണ്ടും 12000 കടക്കുമോ എന്ന ചോദ്യത്തോടെ നിക്ഷേപകർ

തിരെഞ്ഞുടുപ്പു ഫലങ്ങളുടെ ചൂട് മാറിയെങ്കിലും ട്രെൻഡ് വ്യക്തമാക്കാതെ ഇന്ത്യൻ വിപണികൾ .ഇന്ന് നേട്ടത്തോടെ തുടങ്ങിയ വിപണി ഇടയ്ക്കു നഷ്ട്ടം രേഖപെടുത്തിയെങ്കിലും മാർക്കറ്റു അവസാനിക്കുമ്പോൾ നിഫ്റ്റിയും സെൻസ് സെക്സും പോസറ്റീവ് ചലങ്ങൾ അവശേഷിപ്പിച്ചാണ് ക്ലോസ് ചെയ്തത്   .സെൻ സെക്സ് ഇന്ന് 66.44 പോയിന്റ്  വർദ്ധിച്ചു39,749.73   ലും നിഫ്റ്റി 4.00 പോയിന്റ്  വർധിച്ചു 11,928.75 ലും ക്ലോസ് ചെയ്തു .യെസ് ബാങ്ക്,ഇൻഫോസിസ് ,പവർഗ്രിഡ് തുടങ്ങിയ ഷെയറുകൾ ഇന്ന് വിപണിയിൽ മികച്ച നേട്ടം സ്വന്തമാക്കി .ഇന്ന് നിഫ്റ്റി 11 ,900 നു മുകളിൽ പോയിന്റ് വർധിപ്പിച്ചു മുന്നേറിയതോടെ  വരും ദിവസങ്ങളിൽ എന്താകും നിഫ്റ്റി സൂചിക എന്ന ചർച്ച നിക്ഷേപകർക്കിടയിൽ വ്യാപകമാണ് .നരേന്ദ്ര മോഡി സർക്കാർ മെയ് 30 നു അധികാരമേൽക്കാനിരിക്കെ വിപണിയിൽ നഷ്ടത്തിൽ കൂപ്പു കുത്തിയ പ്രമുഖ ഷെയറുകൾ എല്ലാം തന്നെ തിരിച്ചു വരവിന്റെ പാതയിലാണ് .കഴിഞ്ഞ വാരം ഏറെ നഷ്ടവും രേഖ പെടുത്തിയ യെസ് ബാങ്ക് 150 നു മുകളിൽ ഷെയർ വില കൂടിയതോടെ വരും ദിവസങ്ങളിൽ അപ്രതീക്ഷിതമായി മുന്നേറുന്ന യെസ് ബാങ്ക് മാജിക് പ്രതീക്ഷിക്കുകയാണ് നിക്ഷേപകർ


ശരത് കുമാർ
ബിസിനസ് ഡെസ്ക്
പേന ഇന്ത്യ ന്യൂസ് 

No comments:

Powered by Blogger.