ഇ വി എം മോശം, ഇലക്ഷൻ കമ്മീഷൻ മോശം, സുപ്രീം കോർട്ട് തീരെ മോശം : ജയിച്ചാൽ എല്ലാം ക്ലിയറോട് ക്ലിയർ
തോൽവി.. അതെ എല്ലാ തോൽവിക്കും ഒരു കാരണമുണ്ടല്ലോ. കേരളത്തിലും പഞ്ചാബിലുമൊക്കെ കോൺഗ്രസ്സിന് വോട്ടിങ് മെഷീൻ സൂപ്പർ. യു പിയിലും, രാജസ്ഥാനിലും വച്ചിരിക്കുന്ന മെഷീൻ ചുണ്ണാമ്പിടാൻ പോലും കൊള്ളില്ല. ബംഗാളിലെ കാര്യം പറയുക പോലും വേണ്ട. വീണ്ടും ജനങളുടെ കണ്ണിൽ പൊടി ഇടാൻ പ്രതിപക്ഷം ശ്രമിച്ചാൽ, ഇപ്പോഴുള്ള നാമമാത്രമായ നിലനിൽപ് പോലും അവതാളത്തിലാകും.
ഇലക്ഷൻ കമീഷനെയും, സുപ്രീകോടതിയെയും വിമർശിച്ചു കോൺഗ്രസ്സ് നേതാവ് ഉദിത് രാജ് രംഗത്തു വന്നിരിക്കുകയാണ്. നാളത്തെ തോൽവി ഇതോടെ കോൺഗ്രസ്സ് ഉറപ്പിച്ചു എന്നാണു രാഷ്ട്രീയ നിരീക്ഷകർ ഇതിനുള്ള ഉത്തരമായി കാണുന്നത്. ഇലക്ഷൻ കമ്മീഷനെ Chuna Aayog (EC) ചുണ്ണാമ്പു കമ്മീഷൻ എന്നാണു അദ്ദേഹം വിശേഷിപ്പിച്ചത്. ഇതേ ചുണ്ണാമ്പു മെഷീനിലാണ് കോൺഗ്രസ്സിന്റെ എം പി മാരും വിജയിച്ചു വരുന്നത്. 22 കക്ഷികൾ ചേർന്ന് ഫയൽ ചെയ്ത പെറ്റിഷനാണ് കോടതി തള്ളിയത്. വോട്ടെണ്ണുന്നതിൽ തടസം നേരിടുമെന്നും, വോട്ടെണ്ണൽ വൈകുമെന്നുമാണ് SC വിലയിരുത്തിയത്. മൂന്നു മാസം കൊണ്ട് നടത്തപ്പെടുന്ന തെരെഞ്ഞെടുപ്പ് പ്രക്രിയ രണ്ടു ദിവസം കൂടി താമസിച്ചാലെന്തെന്നാണ് ഉദിത് രാജ് ചോദിക്കുന്നത്.
50 % VVPATs എണ്ണുന്നത് തിരസ്കരിച്ച കോടതിയോടുള്ള സമീപനവും കോൺഗ്രസ്സിന് സമ്മതമല്ല. തങ്ങൾ ആഗ്രഹിക്കുന്നത് പോലെ കോടതി വിധിച്ചില്ലെങ്കിൽ കോടതിയോടും വെറുപ്പ് തോന്നുന്ന സമീപനം ഒരു രാഷ്ട്രീയപാർട്ടിക്ക് തങ്ങളുടെ നില നിൽപ്പിന്റെ വിഷയമായി നാളെ മാറാം. ഇത്തരം കോമാളിത്തം നിറഞ്ഞ നിലപാടുകൾ കോൺഗ്രസ്സിനെ പരിഹാസരാക്കുകയേ ഉളളൂ. കോടതിയിൽ തിരിച്ചടി ലഭിക്കുന്നത് പരാതികൾക്ക് കൃത്യമായ തെളിവുകൾ ഹാജരാകാത്തതു കാരണമാണ്.
രാജ്യത്തു നിലനിൽക്കുന്ന വ്യവസ്ഥകളോടുള്ള നിഷേധാത്മക സമീപനം കോൺഗ്രസ്സിനെ ഒരു സീരിയസ് പാർട്ടിയായി കാണാനുള്ള ജനങ്ങളുടെ വൈമനസ്യത്തെ ഇനി എന്നാണു കോൺഗ്രസ്സ് മനസ്സിലാക്കുക? ആളൊന്നുക്ക് 72000 രൂപ ഫ്രീ ആയി കൊടുക്കാമെന്നു പറഞ്ഞിട്ട് പോലും ഭാരതത്തിലെ ജനങ്ങൾ അത് വിശ്വാസത്തിലെടുക്കുക പോയിട്ട് ഒന്ന് ചർച്ച ചെയ്തത് പോലുമില്ല.
political desk/penindianews

No comments: