പത്തിൽ നാല് പേര് വോട്ടു ചെയ്തു: കെ സുരേന്ദ്രന് 4 ലക്ഷം വോട്ട്
കഴിഞ്ഞ ദിവസം പുറത്തു വന്ന എക്സിറ്റ് പോളുകളിൽ നിന്ന് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വ്യത്യസ്തമായ ഒരു ഫലമായിരിക്കും ഉണ്ടാവുകയെന്ന് നിരീക്ഷിക്കപ്പെടുന്നു. ഇത്തരത്തിലാണ് എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രനും അഭിപ്രായപ്പെടുന്നത്.
പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഒരു എക്സിസ്റ്റ് പോളിനും കാണാൻ പറ്റാത്ത തരത്തിലുള്ള അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടെന്ന് എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ചാനലുകൾ നടത്തിയ എക്സിസ്റ്റ് പോൾ ഫലങ്ങൾ കൃത്യതയുള്ളതാണെന്ന് വിശ്വസിക്കുന്നില്ല. എല്ലാ കണക്ക് കൂട്ടലുകളെയും തെറ്റിച്ച് ബി ജെ പി പത്തനംതിട്ടയിൽ വിജയം നേടും. ജനങ്ങളുടെ വികാരം യഥാർത്ഥ നിലയിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്നതല്ല കേരളത്തിലെ ചാനലുകളുടെ എക്സിസ്റ്റ് പോൾ ഫലങ്ങളെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഈ വാക്കുകൾ അവിശ്വസിക്കേണ്ടതില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു വിവിധ തലങ്ങളിൽ ഒന്നിലേറെ തവണ ബിജെപി വിലയിരുത്തൽ നടത്തിയിട്ടുണ്ട്. ഏറ്റവും മോശം സംഭവിക്കുന്നതെന്തെന്ന വിശകലനത്തിലും സുരേന്ദ്രൻ കഷ്ടിച്ച് കടന്നു കൂടുമെന്നാണ് അഭിപ്രായമാണ് ഉയർന്നു വന്നത്. ഏതാണ്ട് 500 ബൂത്തുകളിൽ കെ സുരേന്ദ്രൻ വ്യക്തമായ ലീഡ് നേടിയേക്കാം. 200 ലേറെ ബൂത്തുകളിൽ ഒപ്പത്തിനൊപ്പവും എന്നതാണ് ഏറ്റവും മോശം സാഹചര്യം.
പത്തനതിട്ട മണ്ഡലത്തിൽ നിന്ന് ലഭിക്കുന്ന സ്വതന്ത്രമായ ഫീൽഡ് റിപ്പോർട്ടിൽ പത്തിൽ നാല് പേര് കെ സുരേന്ദ്രന് വോട്ടു ചെയ്തിട്ടുണ്ട് എന്നാണു മനസ്സിലാക്കുന്നത്. അതായത് നാല് ലക്ഷം വോട്ടു കെ സുരേന്ദ്രൻ പിടിക്കും. ഏതെങ്കിലുമൊരു സ്ഥാനാർഥി നാല് ലക്ഷത്തിനു മുകളിൽ വോട്ടു പിടിക്കുന്ന സാഹചര്യത്തിൽ മാത്രമേ കെ സുരേന്ദ്രൻ പരാജയപ്പെടൂ. ഇതിൽ ചെറിയ സംശയമുള്ളത് പൂഞ്ഞാർ മേഖലയിൽ മാത്രമാണ്. പിസി വോട്ടു കൊണ്ടുവന്നാൽ വലിയ വിജയത്തിലേക്കും പോകാം.
സി പി എമ്മിലും, കോൺഗ്രസിലും ശക്തമായ അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടെന്നത് തീർച്ചയാണ്. അത് മറ്റാരേക്കാളും നന്നായി കെ സുരേന്ദ്രന് അറിയാം. രണ്ടു മുന്നണികളിലും സ്ഥാനാർഥികളോട് കടുത്ത വിയോജിപ്പുള്ള പാർട്ടിക്കാർ ഉണ്ടായിരുന്നു. അവർക്ക് ഇത്തവണ കെ സുരേന്ദ്രന് വോട്ടു ചെയ്യുന്നതിന് ഒരു മടിയുമുണ്ടായിരുന്നില്ല. PRDS പോലുള്ള ചില സംഘടനകൾ കെ സുരേന്ദ്രന് വോട്ടു ചെയ്തിട്ടുണ്ടെന്നാണറിയുന്നത്. ഇടതു വലതു മുന്നണികളില ഏതെങ്കിലും ഒരു സ്ഥാനാർഥി മാറിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. കടുത്ത ഭരണ വിരുദ്ധ വികാരം മണ്ഡലത്തിൽ നിലനിന്നിരുന്നു. എം പി ആന്റോ ആന്റണിക്കെതിരെ ശക്തമായ രോഷം നില നിന്നിരുന്ന സാഹചര്യം കൂടി പരിഗണിക്കേണ്ടതുണ്ട്.
വോട്ടു പെട്ടി പൊട്ടിക്കുമ്പോൾ അതിശയങ്ങൾക്കായി കാത്തിരിക്കുക
പെൻ ന്യുസ് സ്‌പെഷ്യൽ റിപ്പോർട്ട്

No comments: