അധ്യാപക നിയമനം : കൂടിക്കാഴ്ച 27ന്
പത്തനംതിട്ട: വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയന വര്‍ഷം താത്ക്കാലികമായി ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ അപേക്ഷിച്ചവര്‍ക്കായി ഈ മാസം 27ന് കൂടിക്കാഴ്ച നടത്തും. ഉദേ്യാഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10ന് സ്‌കൂളില്‍ ഹാജരാകണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
സംവരണത്തിന് അര്‍ഹരായവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഫോണ്‍: 04735 227703.
No comments: