വിജയസാദ്ധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ല, ക്രോസ് വോട്ടിംഗ് ഇടതുമുന്നണിക്ക് തിരിച്ചടിയാകും: കുമ്മനം
ബി.ജെ.പി വിജയസാദ്ധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ല, ക്രോസ് വോട്ടിംഗ് ഇടതുമുന്നണിക്ക് തിരിച്ചടിയാകും: കുമ്മനം
തിരുവനന്തപുരം: ബി.ജെ.പി വിജയസാദ്ധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാന്‍ ബി.ജെ.പിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "എക്‌സിറ്റ് പോളുകളില്‍ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയ സാദ്ധ്യത പറയുന്നുണ്ടെങ്കിലും സാദ്ധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല.
മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി ബി.ജെ.പിക്ക് വിജയസാദ്ധ്യത" ഉണ്ടെന്നും കുമ്മനം പറഞ്ഞു.
ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോള്‍ പറയാന്‍ ആകില്ല. അങ്ങനെ നടന്നിട്ടുണ്ടെങ്കിലും ബി.ജെ.പിയുടെ സാദ്ധ്യതയെ ബാധിക്കില്ല. ക്രോസ് വോട്ടിംഗ് നടന്നാല്‍ അത് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാക്കുമെന്നും കുമ്മനം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ മൂന്നുമുന്നണികളും തമ്മില്‍ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഹാട്രിക് വിജയത്തിനായി ശശി തരൂരും മണ്ഡലം തിരിച്ചുപിടിക്കാന്‍ ദിവാകരനും കളത്തിലിറങ്ങിയെങ്കിലും വിജയം കുമ്മനത്തിന് ഒപ്പം നിന്നേക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടുകള്‍ നേടിയേക്കും. കോണ്‍ഗ്രസിന്റെ ശശി തരൂര്‍ 34 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തും. എല്‍.ഡി.എഫിന്റെ സി.ദിവാകരന്‍ 26 ശതമാനം വോട്ടുകളെ നേടാന്‍ സാധിക്കൂവെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.
No comments: