കേരളത്തെ തഴയാതെ നരേന്ദ്ര മോദി : വി മുരളിധരൻ കേന്ദ്ര മന്ത്രി
കേരളത്തിലെ മുതിർന്ന ബി.ജെ.പി. നേതാവും മഹാരാഷ്ട്രയിലെ രാജ്യസഭാംഗവുമായ വി. മുരളീധരൻ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം മോദി സർക്കാരിൽ സഹമന്ത്രിയായാണ് വി. മുരളീധരൻ സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൽനിന്നുള്ള ഏകമന്ത്രിയും മുരളീധരനാണ്.
മുൻ എ.ബി.വി.പി. അഖിലേന്ത്യാ സെക്രട്ടറിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായിരുന്ന വി. മുരളീധരന് അപ്രതീക്ഷിതമായാണ് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ വി. മുരളീധരനെ വിളിച്ച് മന്ത്രിസ്ഥാനത്തെക്കുറിച്ച് അറിയിച്ചത്. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ ചായസൽക്കാരത്തിലും അദ്ദേഹം പങ്കെടുത്തു.
തലശ്ശേരി എരത്തോളിയിൽ ഗോപാലന്റെയും ദേവകിയുടെയും മകനായി 1958-ലാണ് വി.മുരളീധരന്റെ ജനനം. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ തലശേരിയിൽ എ.ബി.വി.പി. പ്രവർത്തകനായി രാഷ്ട്രീയജീവിതത്തിന് തുടക്കുംകുറിച്ചു. സ്കൂൾകാലഘട്ടം മുതൽ എ.ബി.വി.പി.യുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം എ.ബി.വി.പി.യുടെ അഖിലേന്ത്യാ സെക്രട്ടറി പദം അലങ്കരിച്ചു.
എ.ബി.വി.പി. തലശേരി താലൂക്ക് പ്രസിഡന്റ്, കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1987-ൽ എ.ബി.വി.പി. സംസ്ഥാന സെക്രട്ടറിയായി. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജോലി രാജിവെച്ച് മുഴുവൻസമയ പ്രവർത്തകനായി. വൈകാതെ എ.ബി.വി.പി. ദേശീയ നേതൃത്വത്തിലെത്തി. 1994-ൽ എ.ബി.വി.പി. അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി.
വാജ്പേയി സർക്കാരിന്റെ കീഴിൽ നെഹ്രു യുവകേന്ദ്രയുടെ വൈസ് ചെയർമാനും പിന്നീട് ഡയറക്ടർ ജനറലുമായി. ദേശീയ യുവ കോ-ഓപ്പറേറ്റീവ് എന്ന അന്ത:സംസ്ഥാന സഹകരണസംഘം തുടങ്ങാൻ മുൻകൈയെടുത്തു. 2004-ൽ ബി.ജെ.പി.യുടെ എൻ.ജി.ഒ. സെല്ലിന്റെ ദേശീയ കൺവീനറായി. പിന്നീട് പ്രവർത്തനമേഖല കേരളത്തിലേക്ക് മാറ്റി. ആറുവർഷം സംസ്ഥാന അധ്യക്ഷനായി തുടർന്നു.
2009-ൽ കോഴിക്കോടുനിന്ന് ലോക്സഭയിലേക്കും 2016-ൽ കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗമായ അദ്ദേഹം 2018-ൽ മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭയിലെത്തി

No comments: