VKNM VHSS - അറിവുത്സവം 2022 അവധിക്കാല ശില്പശാല
VKNM VHSS - അറിവുത്സവം 2022 അവധിക്കാല ശില്പശാല
By Satheesh Kumar R
പത്തനംതിട്ട ജില്ലയിലെ തന്നെ പഴക്കം ചെന്ന സ്‌കൂളുകളിലൊന്നായ വയ്യാറ്റുപുഴ വി കെ എൻ എം വി എച്ച് എസ് എസ്സിൽ നടക്കുന്ന അവധിക്കാല ശില്പശാല ശ്രദ്ധേയമാകുന്നു. അറിവുത്സവം 2022 എന്ന് പേരിട്ടിരിക്കുന്ന ശില്പശാല സ്‌കൂൾ മാനേജരും മുൻ എം എൽ എ യും, മുൻ ദേവസ്വം ബോർഡ് മെമ്പറുമായ പുനലൂർ മധു ഉത്‌ഘാടനം ചെയ്തു. KVMS സംസ്ഥാന പ്രസിഡണ്ട് എൻ മഹേശൻ ഉത്‌ഘാടന സമ്മേളനത്തിൽ മുഖ്യ അതിഥിയായി. ഗ്രാമ പഞ്ചായത്ത് അംഗം ജോർജ് കുട്ടി തെക്കേൽ, പി ടി എ പ്രസിഡണ്ട് ജോസ് കീച്ചേരിൽ, സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ വേണുഗോപാല പിള്ള, ട്രഷറാർ സാബു വിഴിക്കത്തോട്, ഹെഡ്മിസ്ട്രസ്സ് ഷൈലജ ടി എച്ച് എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. പുറത്തുള്ള സ്‌കൂളിലെ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.
ശില്പശാല 3 ദിവസങ്ങളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നാം ദിനം നാടക് പത്തനംതിട്ട എന്ന കലാ സംഘടനയാണ് കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകിയത്. അഭിനയ കലയയുടെ സാധ്യതകൾ വിശദീകരിക്കുകയും, അഭിനയ കല പഠിപ്പിക്കുകയും ചെയ്തു. ആക്ടിവിറ്റി ഓറിയന്റഡ് ആയി നടത്തിയ കലാ പരിപാടികളും, കളികളും കുട്ടികൾ വലിയ ആവശത്തോടെയാണ് വരവേറ്റത്. പരിപാടിയുടെ വിജയത്തെ സൂചിപ്പിച്ച് കുട്ടികൾ സ്വയമായി വേദിയിൽ പരിപാടികൾ അരങ്ങേറിയത് രക്ഷാകർത്താക്കൾക്കും അത്ഭുതമായി. നാടക് പത്തനംതിട്ട ജില്ലാ പ്രസിഡന്റും അധ്യാപകനുമായ മനോജ് സുനി, ട്രഷറാറും അധ്യാപകനുമായ കെ എസ് ബിനു എന്നിവർ ക്ലാസ്സുകൾ നയിച്ചു. രണ്ടാം ദിവസം പ്രസംഗം, സംഗീതം, കാർട്ടൂൺ, പേപ്പർ കറാഫ്റ്, നാടൻ പാട്ട് എന്നിവയിൽ പരിശീലനം നൽകും. അവസാന ദിനം എഴുത്ത്, വായന എന്നിവയിൽ പരിശീലനം നൽകുന്നതോടൊപ്പം രക്ഷാകർതൃ ബോധനവും നടക്കും.
No comments: