പുണ്യാളൻമാർ

                     

പുണ്യാളൻമാർ 

Kalanjoor Jayakrishnan

ഏറ്റവും മന്ദബുദ്ധികളായ ജനങ്ങൾ ജീവിക്കുന്ന 

ചില നാടുകളുണ്ട്. അവരെ ഉപയോഗപ്പെടുത്തി ജീവിക്കുന്നവരുമുണ്ട്.!

ഈ മന്ദബുദ്ധികളുടെ 

സാഹസികതകൾ, യുക്തിരാഹിത്യങ്ങൾ, എന്നിവ ഏറ്റവും മികച്ചതെന്ന് അവതരിപ്പിക്കുകയും,

മറ്റൊരു മസ്തിഷ്കത്തിൽ ജീവിക്കുന്ന ഇവരെ 

ഏറ്റവും ഫലപ്രദമായി

ചൂഷണം ചെയ്യുകയും ചെയ്യുന്ന ചില ജനങ്ങളുടെ കഥ പറയുന്ന ,  ഒരു നോവലാണ് ,ജി ആർ 

ഇന്ദുഗോപന്റെ  'പടിഞ്ഞാറെ കൊല്ലം, ചോരക്കാലം'.


നേർസത്യങ്ങളിൽ

അവിശ്വസിക്കുന്നവർ.

പിന്നോട്ട് നടക്കുന്നവർ.

മൂക്ക് അറുത്തി ട്ടും ,

സത്യങ്ങളുടെ ശകുനം 

മുടക്കുന്നവർ...,


ഈ വിചിത്ര സ്വഭാവ വിശേഷങ്ങൾ ചേരുന്ന നാടേതെന്ന് 

പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..!!!!


ഇന്ന് പേരറിവാളനെയും അവർ പുണ്യാളനാക്കിയിരിക്കുന്നു.!!

പേരറിവാളന്റെ ബാറ്ററി,

പേരറിവാളന്റെ അമ്മയുടെ, കാത്തിരിപ്പ്.

പേരറിവാളന്റെ അമ്മയുടെ കത്ത്.!!!!

....

ഈ കഥകളിൽ

ഒരു രാഷ്ട്രത്തിന്റെ തലവൻ  നൂറായി ചിതറിതെറിച്ച കാര്യത്തെ മറക്കാൻ നമ്മളെ പഠിപ്പിക്കുന്നു.

അതിനെ തുടർന്നു നടന്ന സംഘർഷങ്ങൾ വിസ്മരിക്കപ്പെടുന്നു...

പതിവുപോലെ

ഒരു തീവ്രവാദിയെകൂടി ബോധപൂർവ്വം വെള്ളപൂശിയെടുക്കുന്നു.

പൂക്കളെയും, പൂമ്പാറ്റയേയും സ്നേഹിക്കുന്ന നന്മമര കൊമ്പിലേക്ക് പേരറിവാളനെയും അങ്ങനെ

കയറ്റി വിടുന്നു.


മുൻകാലങ്ങളിൽ നടന്നുകൊണ്ടിരുന്നതിന്റെ തനിയാവർത്തനം.!!

കുഴിബോംബ് പാകി, നിരപരാധികളെ കൊന്നൊടുക്കുന്ന മാവോയിസ്റ്റുകളിൽ

കണ്ടെത്തിയ ജീവകാരുണ്യം.

ബംഗ്ളാദേശി, റോഹിങ്യൻ നുഴഞ്ഞുകയറ്റക്കാരോടു കാട്ടിയ ആർദ്രത,ചത്തുപോയ വിഘടനവാദികളായ

അഫ്സൽഗുരുവിനോടും, കസബിനോടും, ബുർഹവാനിയോടും കാട്ടുന്ന ദയാവായ്പ്..!!! ഇപ്പോൾ മറ്റൊരു പുണ്യാളനും.!!

സ്വന്തം മൂക്ക് മുറിക്കുന്ന വരെ നമ്മൾക്ക് അവഗണിക്കാം പക്ഷെ


ചില  മന്ദബുദ്ധികൾ 

ഈ കഥകളിലും വീണു പോയിയെന്നുള്ളതാണ്  ഏറെ പരിതാപകരം.!!


കലഞ്ഞൂർ ജയകൃഷ്ണൻ

No comments:

Powered by Blogger.