പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രധിഷേധം
പത്തനംതിട്ട: പെട്രോൾ വില വർദ്ധനവിനെതിരെ എൻ സി പി പ്രതിഷേധം. വർദ്ധിച്ചു വരുന്ന വില വർദ്ധനവിനെതിരെ എൻസിപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പെട്രോൾപമ്പുകളിൽ പ്രധിഷേധം സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന ഇന്ധന കൊള്ളക്കെതിരെ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പ്രകടനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡൻറ് കരിമ്പനകുഴി ശശിധരൻനായർ നിർവഹിച്ചു.
വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധങ്ങളിൽ, ജില്ലാ സെക്രട്ടറി ജേക്കബ് ഫിലിപ്പ്, ജില്ലാ വൈസ് പ്രസിഡൻറ് മുഹമ്മദ് സാലി, ബ്ലോക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് രാജു ഉള്ളനാട്, നാഷണലിസ്റ്റ് വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബീനാ ഷെറീഫ് എന്നിവർ ഉത്ഘാടനം ചെയ്തു. സോനു കാരാവള്ളിൽ, ഷെറീഫ് തുടങ്ങിയവർ നേതൃത്വം നൽകി
No comments: