വെടിമരുന്നിന്റെ ഗന്ധം വളരെ അടുത്തടുത്ത് വരുന്നു - കലഞ്ഞൂർ ജയകൃഷ്ണൻ
കുടക്, കനകമല, വാഗമൺ, പാടം, കൊക്കാത്തോട് വെടിമരുന്നിന്റെ ഗന്ധം വളരെ അടുത്തടുത്ത് വരുന്നു - കലഞ്ഞൂർ ജയകൃഷ്ണൻ
ഒരു പക്ഷെ, ഇവിടെ പൊട്ടിക്കാനായിരിക്കില്ല. പരീക്ഷണം, അത് ഡൽഹിയിലാവാം, മുബൈയിലാവാം, യുപിയിലാവാം.
പക്ഷെ, നമ്മുടെ, കിഴക്കൻ മലയോരങ്ങൾ, ജലാറ്റിൻസ്റിക്കിന്റെയും, ഡിറ്റണേറ്ററുകളുടെയും, അവയുടെ പരിശീലനങ്ങളുടെയും, ഒളികേന്ദ്രങ്ങളാകുന്നു, എന്നുള്ളത്, ആശങ്കാജനകമാണ്. പഴയ അൽ ഉമ പോലെയുള്ള തീവ്രവാദി ഗ്രൂപ്പുകൾ യഥേഷ്ടമുള്ള തമിഴ്നാട്, അതിർത്തി ജില്ലകൾ, ഗ്രാമങ്ങൾ, ഒക്കെ നമുക്ക് ഏതാനും കിലോമീറ്ററുകൾക്കരികിലാണ് എന്നത് കണക്കിലെടുത്തു സുരക്ഷ ഒരുക്കേണ്ടത് ഭരണകൂടങ്ങളുടെ കടമയാണ്. ഇതൊരു ചെറിയ സാധ്യതകളല്ല. കേരളം പോലീസിനെ സംബന്ധിച്ച് ഇതൊക്കെ ചെറിയ സാധ്യതകളാകാം. തീവ്രവാദ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഇതൊരു ഗോൾഡൻ ബ്രിഡ്ജ് തന്നെയാണ്.
വടക്കൻജില്ലകളിലെ വനാതിർത്തികളിൽ മാവോയിസ്റ്റ് വേട്ടക്കാരായ തണ്ടർബോൾട്ടിന്റെ നിരീക്ഷണം ശക്തമായതുകൊണ്ടാവാം, തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ, തമിഴ്നാടതിർത്തിയോടു ചേർന്ന കിഴക്കൻ മലയോരങ്ങളിലേക്ക് മാറിയത്. ഇനി നിങ്ങൾ വടശേരിക്കര, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, കല്ലേലി, പാടം....ഈ, "ജംഗിൾ ബെൽറ്റ്" ഒന്ന്, സൂഷ്മമായി നിരീക്ഷിച്ചു നോക്കുക. ഇവിടെങ്ങളിലെ, ചിലരുടെ സാമൂഹിക , ഇടപെടലുകളിലെ അസ്വഭാവികതകൾ നിങ്ങൾക്ക് തിരിച്ചറിയുവാൻ കഴിയു ന്നില്ലേ. ഇല്ലെങ്കിൽ അതുതന്നെയാണവരുടെ അവസരങ്ങൾ.
വസ്തു ഇടപാടുകൾ, കച്ചവടങ്ങൾ, ആരാധനാലയങ്ങൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഇടപെടലുകൾ, പരിസ്ഥിതിസംരക്ഷണകൂട്ടായ്മകളുടെ രൂപീകരണങ്ങൾ. സന്നദ്ധപ്രവർത്തനങ്ങൾ ഇതൊക്കെ നല്ല ലക്ഷണമൊത്തൊരു പേറ്റു മറകളാണ്. ആരാണ്, ഈ തീവ്രവാദികൾക്ക്, ഒളിമറ ഒരുക്കുന്നത്. വനത്തിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്നത്. എല്ലാം കൂട്ടി ചേർത്ത് വായിക്കാവുന്നതേ ഉള്ളൂ.
ഭരണകൂടം നിസംഗതപാലിക്കും. "പൊട്ടാത്ത ബോംബിന്റെ പാർട്സിൽ" ന്യൂനപക്ഷ പ്രീണനം, കണ്ടെത്തും. ഒരു കാര്യവുമില്ലാതെ
പൗരത്വഭേദഗതി വിഷയം, അവിടേക്ക് വലിച്ചിഴക്കും, ബീഫ് നിരോധനവും, ലക്ഷദ്വീപ് വിഷയവും കൊണ്ടുവരും. ഒടുവിൽ പാടം വനമേഖലയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ പൊട്ടാൻ ശേഷിയില്ലാത്ത അമോണിയം നൈട്രേറ്റ് വസ്തുക്കളാണെന്നു സ്ഥാപിക്കും.
സീതത്തോട്, ചിറ്റാർ, വടശേരിക്കര, കോന്നി, പത്തനാപുരം തുടങ്ങി വാണാദ്രിത്തി ഗ്രാമങ്ങളിലെ പുതിയ മൊബൈൽ കടകളുടെ മുതലാളിമാർ ആരാണ്?
ജാഗ്രത വേണ്ടത്, പൗര മനസാക്ഷികൾക്കാണ്.
കലഞ്ഞൂർ ജയകൃഷ്ണൻ
അദ്ധ്യാപകൻ, കവി, എഴുത്തുകാരൻ
No comments: