എല്ലാ വീടുകളിലും കുടിവെള്ളം
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി ഊർജിതമാക്കാൽ കേരളത്തിന് ഇക്കൊല്ലം 1804 കോടി രൂപ കേന്ദ്രം അനുവദിച്ചു. 2021 - 2022 വർഷത്തേക്കാണ് ഈ തുക . കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചത് 404.24 കോടിയായിരുന്നു
2019ൽ ജൽ ജീവൻ പദ്ധതി തുടങ്ങുന്ന സമയത്ത് കേരളത്തിലെ 97.14 ലക്ഷം വീടുകളിൽ 16.64 ശതമാനം മാത്രമാണ് കുടിവെള്ള സൗകര്യം ഉണ്ടായിരുന്നത്. എന്നാലിപ്പോൾ അത് 23 ലക്ഷം വീടുകളിൽ നടപ്പാക്കി. എല്ലാവീടുകളിലും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കുന്നില്ലെന്നും മന്ത്രി ഗജേന്ദ്ര സിംഗ് കത്തിൽ ചൂണ്ടിക്കാട്ടി.
ദീർഘകാല അടിസ്ഥാനിത്തിൽ ആവശ്യമായ അളവിലും ഗുണമേന്മയിലും തുടർച്ചയായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൽ ജീവൻ മിഷൻ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും പൈപ്പ് കണക്ഷനിലൂടെ ശുദ്ധജലം എത്തിച്ച ആദ്യ സംസ്ഥാനം ഗോവയാണ്. ഇതിന് പിന്നാലെ തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും പൂർണമായും പദ്ധതിയുടെ ഭാഗമായിരുന്നു.
#sreejupadman
No comments: