സന്ദീപ് വചസ്പതിയുടെ വാക്കിനു മുന്നിൽ ഇളിഭ്യരായി സഖാക്കൾ
സന്ദീപ് വചസ്പതിയുടെ വാക്കിനു മുന്നിൽ ഇളിഭ്യരായി സഖാക്കൾ
ആ യുവതിയെ പീഡിപ്പിച്ച കോപ്പനെ ഒരു പക്ഷേ താങ്കൾക്ക് പരിചയം ഉണ്ടാകും.
പ്രിയപ്പെട്ട എ എ റഹിമിനോട്.
ഇന്ന് താങ്കൾ കേരളത്തിലെ യുവജനങ്ങളോട് നടത്തിയ ആഹ്വാനവും സാരോപദേശവും കണ്ടു. വളരെ നന്നായി. ഈ ഉപദേശം നൽകാൻ യോഗ്യതയുള്ള സംഘടനയുടെ തലപ്പത്താണല്ലോ താങ്കൾ ഉള്ളത്. ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ താങ്കൾ മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആയുസ്സിന്റെ ബലം കൊണ്ടും മനസാനിധ്യം കൊണ്ടും മാത്രം ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കാത്ത പെൺകുട്ടി. താങ്കളുടെ അഭിപ്രായത്തിൽ ഒരു ധീര യുവതി. അവർ ഇപ്പോഴും കോഴിക്കോട്ട് ജീവിച്ചിരിപ്പുണ്ട്. താങ്കളുടെ വാചകം കടമെടുത്താൽ "കോപ്പിലെ പരിപാടിയുടെ ഇരയായി."
ഇല്ലെങ്കിൽ പരിചയപ്പെടുത്താം. പേര് പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത്, ടൂറിസം മന്ത്രി, കേരളം. നിലവിൽ ഡി.വൈ.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ആണ്. സമീഹയുടെ പരാതിയിലെ ചില കാര്യങ്ങൾ ഇതിനൊപ്പം ചേർത്തിട്ടുണ്ട്. അത് വായിക്കുമ്പോൾ മനസിലാകും വിസ്മയ എത്രയോ 'ഭാഗ്യം' ചെയ്ത കുട്ടിയാണെന്ന്.
No comments: