വായനാ ദിനം ആചരിച്ചു : ഗിന്നസ്സ് പക്രു പങ്കെടുത്തു.

 വായനാ ദിനം ആചരിച്ചു : ഗിന്നസ്സ് പക്രു പങ്കെടുത്തു.


ചിറ്റാർ: വയ്യാറ്റുപുഴ വി കെ എൻ എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വായനാ ദിനാഘോഷം നടത്തി. നടൻ ഗിന്നസ്സ് പക്രു കുട്ടികൾ ആരംഭിച്ച കുട്ടി കൂട്ടം ടി വി ഉദ്ഘാടനം ചെയ്തു. കലാപരമായ അഭിരുചി പുലർത്തുന്ന  നിർദ്ധന കുടുമ്പത്തിൽ നിന്നുള്ള 

കുട്ടികളെ കഴിയുന്ന രീതിയിൽ സഹായിക്കുമെന്ന് ഗിന്നസ് പക്രു അറിയിച്ചു. വായനാ ദിനത്തിൽ പ്രത്യേക സ്പോക്കൺ ഇംഗ്ലീഷ് പദ്ധതിക്കും ആരംഭം കുറിച്ചു. 


നമുക്കും ജേണിസ്റ്റിലാക്കാം എന്ന തലക്കെട്ടോടെ വായനാവതരണ മത്സരവും സംഘടിപ്പിച്ചിരുന്നു. എൽപി , യുപി, ഹൈസ്കൂൾ വിഭാഗങ്ങളായി നൂറോളം മത്സരാർത്ഥികൾ മാറ്റുരച്ചു. കേരള സർക്കാർ മുൻ ജോയിന്റ് സെക്രട്ടറി ഡോ: കെ എസ് രാധാകൃഷ്ണൻ , ബാലസാഹിത്യ അക്കാദമി സംസ്ഥാന പ്രസിഡൻഡ് റജി മലയാലപ്പുഴ, തിരക്കഥാകൃത്ത് സഞ്ജിത് പഗോമത്ത് എന്നിവരായിരുന്നു വിധി കർത്താക്കൾ. 


വായനാ ദിന സമ്മേളനം മുൻ എം എൽ എ പുനലൂർ മധു ഉദ്ഘാടനം ചെയ്തു. സ്പോക്കൺ ഇംഗ്ലീഷ് പ്രത്യേക പാഠ്യ പദ്ധതിയും സ്കൂൾ മാനേജർ കുടിയായ അദ്ദേഹം പ്രഖ്യാപിച്ചു.  കുട്ടികളും അദ്ധ്യാപകരും നേതൃത്വം നൽകുന്ന സ്കൂളിന്റെ ഔദ്യോകിക സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളുടെ ഉദ്ഘാടനം കേരള വെള്ളാള മഹാസഭ പ്രസിഡൻഡ് എൻ മഹേശൻ നിർവ്വഹിച്ചു.  1 മുതൽ 10 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ നടത്തിയ വായനാവതരണ മത്സരത്തിലെ വിജയികളെ കേരള വെള്ളാള മഹാസഭ ജനറൽ സെക്രട്ടറി മണക്കാട് ആർ പദ്മനാഭൻ പ്രഖ്യാപിച്ചു



ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ  കുട്ടികളും , രക്ഷകർത്താക്കളും പങ്കെടുത്തു. വയ്യാറ്റുപുഴ മേഘലയിലെ മറ്റ് എൽ പി സ്കൂൾ, അംഗൻ വാടികൾ തുടങ്ങിയവയിലെ കുട്ടികളുടെ കലാ സൃഷ്ടികളും കുട്ടികൂട്ടം ടി വി യിലൂടെ പ്രദർശിപ്പിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ്സ് റ്റി എച്ച് ഷൈലജ, ഡോ: ഷൈബുരാജ്, പിറ്റി എ പ്രസിഡൻസ് സതി സി കെ , മുതിർന്ന അദ്ധ്യാപിക ജയകുമാരി,  നിരജ്ഞന എന്നിവർ പ്രസംഗിച്ചു. 


1 comment:

Powered by Blogger.