ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും ഫ്യൂസ് വയറുകളും ബാറ്ററികളും കണ്ടെത്തി
പത്തനംതിട്ട: കലഞ്ഞൂർ പാടത്ത് പൊലീസ് പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും ഫ്യൂസ് വയറുകളും ബാറ്ററികളും കണ്ടെത്തി.
യുപി യിൽ എൻഐഎ അറസ്റ്റ് ചെയ്ത മലയാളി ഭീകരരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പത്തനംതിട്ട ജില്ലയിൽ വിവിധ പ്രാദേശികളിൽ അനിത സാധാരണമായ സംഘം ചേരലുകളും മറ്റു പ്രവർത്തനങ്ങളും നടക്കുന്നുവെന്ന് നിരവധി ആക്ഷേപങ്ങളുയർന്നിട്ടും സംവിധാനങ്ങൾ ശക്തമായി ഉണർന്നു പ്രവർത്തിക്കുന്നില്ല. കലഞ്ഞൂരിൽ നിന്ന് കണ്ടെടുത്ത വസ്തുക്കൾ വലിയ ആശങ്ക ഉളവാക്കുന്നതാണ്.
യു പി പോലീസ് അറസ്റ്റു ചെയ്തവരെ ചോദ്യം ചെയ്യാത്ത അവസ്ഥ ഉണ്ടായിരുന്നില്ലെങ്കിൽ സുപ്രധാന വിവരം ലഭിക്കുമായിരുന്നില്ല.
No comments: