മനം മയക്കുന്ന ബോട്ടിൽ ആർട്ടുമായി കുഞ്ഞു നന്ദന

മനം മയക്കുന്ന ബോട്ടിൽ ആർട്ടുമായി കുഞ്ഞു നന്ദന

മാതാപിതാക്കളുടെ വഴക്കു കേട്ട് കുപ്പയിലും കുഴിയിലും നടന്നു നന്ദന ബോട്ടിലുകളെല്ലാം പെറുക്കി അടുക്കി. കുപ്പിക്കകത്തു വെള്ളമൊഴിച്ച് ചെറിയ ചെടികൾ നടുകയായിരുന്നു ലക്‌ഷ്യം. അച്ഛനും അമ്മയും വഴക്കു പറഞ്ഞു. അടുത്ത ദിവസം നന്ദനയുടെ  ബോഡി ടെമ്പറേച്ചർ കൂടി.  ചെറിയ പനി ഡോക്ടർ പറഞ്ഞു ഒന്ന് രണ്ടു ദിവസത്തെ റസ്റ്റ് വേണം. പിന്നെ നന്ദുക്കുട്ടിക്ക് അച്ഛനും അമ്മയും കൂടി വിലങ്ങിട്ടു.  ഒന്നും ചെയ്യാനില്ലാതെ ബോറടിക്കുമ്പോഴാണ് പെറുക്കി എടുത്ത കുപ്പികൾ മനസ്സിൽ ഓടി എത്തിയത്.

പെയിന്റ് വേണം. അമ്മയോട് പറഞ്ഞാൽ ഒരു രക്ഷയുമുണ്ടാകില്ല.  ലോക് ഡൗൺ ആയതുകൊണ്ട് അച്ഛൻ ഒരേ ഒരിപ്പാണ് വീട്ടിൽ.  നന്ദു ചെറുകെ അടുക്കും ചിട്ടയും പറഞ്ഞു അച്ഛന്റെ ഓരത്ത് ചേർന്നു.  അച്ഛാ പെയിന്റ് വേണം.  എന്തോ നന്ദുവിന്റെ സ്നേഹം അച്ഛനെ അലിയിച്ചു.  ഒരു സുഹൃത്തിനെ വിളിച്ച് കടയുടെ ഷട്ടർ അല്പം പൊക്കി അകത്തു കയറി വിവിധ വർണങ്ങളിലുള്ള പെയിന്റ് വാങ്ങി മകൾക്കു കൊടുത്തു. ലോക് ഡൗൺ പോലീസ് അപ്പോഴും സ്വല്പം അകലെ മാറി ലാത്തിയുമായ് നിൽക്കുന്നുണ്ടായിരുന്നു.

നന്ദു അത് വച്ച് കുപ്പികൾഓരോന്നെടുത്തു വർണങ്ങൾ ചാലിച്ചു.  ഒന്നല്ല നിരവധി.  അങ്ങനെ അത് മനോഹരമായ ഒരു മഴവില്ലു പോലെ അടുക്കി വച്ച് കാണിച്ചപ്പോഴാണ് അമ്മയുടെ മുഖമൊന്നു തെളിഞ്ഞത്. ഇത്തരം ധാരാളം സൃഷ്ടികൾ ലോക് ഡൗൺ കാലത്ത് പലേടത്തും ജന്മമെടുത്തിട്ടുണ്ട്.

ചിറ്റാർ പാലക്കുന്നിൽ പി കെ ബിജുവിന്റെയും ജിൻസിയുടെയും മകളാണ് നന്ദന ബിജു. ചിറ്റാർ ഗവർമെന്റ് യു പി സ്‌കൂളിൽ 6 ക്ലാസ്സ് വിദ്യാർഥിനി

No comments:

Powered by Blogger.