പി ചിദംബരം എന്നാൽ അഹങ്കാരം, ധാർഷ്ട്യം എന്നിവയുടെ പര്യായമാണ്. ഇന്നിപ്പോൾ അഴിമതിയുടെ ആൾ രൂപവുമായി മാറിയിരിക്കുന്നു

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയും, ധനകാര്യമന്ത്രിയും,  ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ഉയർന്ന നീതിപീഠത്തിലെ നിയമ വ്യവഹാരിയുമായ പി ചിദംബരം ഒളിവിലാണ്.  കള്ളു കുടിച്ചു വണ്ടി ഓടിച്ചു അപകടം വരുത്തിയതിനല്ല.  സാധാരണയിൽ സാധാരണക്കാരനായ, ധർമക്കാരനുൾപ്പടെ ഉള്ളവരുടെ (സാധന സാമഗ്രികൾ വാങ്ങുമ്പോൾ ധർമക്കാരനും നികുതി കൊടുക്കുന്നുണ്ട്) നികുതി മോഷ്ടിച്ചതിന്.  അധികാരമുപയോഗിച്ചു സ്വന്തം മകന്റെ പേരിൽ വിദേശത്തു നിന്ന് പണം കടത്തിയതിന്.  ആറു കേസുകളാണ് ചിദംബരത്തിനെതിരെ ഉള്ളത്.

അധികാരം ഉണ്ടായിരുന്ന കാലത്തും, അതില്ലാത്തപ്പോൾ ഒരു സീനിയർ അഭിഭാഷകനെന്ന നിലയിലും, മുൻ അധികാരത്തിന്റെ ഗർവ് വച്ചും ഡാധാരണക്കാരോട് സംസാരിക്കുകയോ, ഇടപഴകാകുയോ ചെയ്യാത്ത നേതാവാണ് പി ചിദംബരം.  തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ നിന്നാൽ ഒരിക്കലും ഇദ്ദേഹം ജനങ്ങളുടെ അടുത്തു വോട്ടു ചോദിക്കാൻ പോലും പോയില്ല.  തമിഴ്‌നാട് ശിവഗംഗയിലെ ജനങ്ങൾ ഇതൊത്തിരി സഹിച്ചതാണ്.  അവസാനം അവർ കാര്യങ്ങൾ മനസ്സിലാക്കിയപ്പോഴേക്കും പി ചിദംബരം ഓടി.  വളഞ്ഞ വഴിയിലൂടെ രാജ്യ സഭയിലെത്തി.

രാജ്യത്തു നടന്നിട്ടുള്ള സാധാരണ ക്കാരനെ സംബന്ധിക്കുന്ന ഏതെങ്കിലും വിഷയത്തിൽ ഇദ്ദേഹം ഒരഭിപ്രായം പറഞ്ഞതായി അറിവില്ല.  രാജാവിനെ പോലെ ആയിരുന്നു വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്.  ശിങ്കിടികൾക്കും, ഉന്നത നേതാക്കൾക്കും മാത്രം പ്രാപ്യമായ ഒരു വെള്ളാന അതായിരുന്നു ചിദംബരം. ഉദോഗസ്ഥരെയും ആശ്രിതരെയും അടിമകളായി കണ്ട വ്യക്തി.  അദ്ദേഹത്തിൻറെ നിഘണ്ടുവിൽ ഒരിക്കലും ജനങ്ങൾ എന്ന ഒരു വാക്കുണ്ടായിരുന്നില്ല.  എന്നാൽ എന്നും രാജാവ് എന്ന വാക്കുണ്ടായിരുന്നു താനും.

ചിദംബരം എവിടെയാണ്?  എന്താണ് ചിദംബരം നിയമ വ്യവസ്ഥക്ക് മുന്നിൽ കീഴടങ്ങാതിരുന്നത്? ചിദംബരത്തെ കസ്റ്റഡിയിലെടുക്കണം എന്ന് പറഞ്ഞത് പൊലീസല്ല.  കോടതി ആണ്.  മുന്നിൽ വന്ന ആയിരക്കണക്കിന് രേഖകൾ പരിശോദിച്ചു ശരിയെന്നു തോന്നിയത് കൊണ്ട് ഒരു ഹൈ കോടതി പുറപ്പെടുവിച്ച ഉത്തരവാണ്. എന്തെങ്കിലും പഴുതുണ്ടായിരുന്നെങ്കിൽ സുപ്രീം കോടതി ജസ്റ്റിസ് രമണ ഇന്ന് ഇടക്കാല ജാമ്യം കൊടുക്കുമായിരുന്നു.  മിനിമം ജാമ്യഅപേക്ഷയിൽ വിധി പറയുന്നത് വരെയെങ്കിലും അറസ്റ് തടയുമായിരുന്നു. അതുണ്ടായില്ല. ബിനോയ് കോടിയേരിയുടെ ബാലസംഗ കേസിൽ പോലും കോടതി ഈ ആനുകൂല്യം കൊടുത്തിട്ടുള്ളത് ഓർക്കുക.

ആരാണ് മോസ്റ്റ് വാൻഡഡ് ക്രിമിലനിനെ ഒളിപ്പിച്ചു വച്ചിരിക്കുന്നത്.  ഗാന്ധി കുടുംബമാണോ?  കോൺഗ്രസ്സ് നേതാക്കളാണോ?  ആണെങ്കിൽ അവർ അഴിമതിയെ അനുകൂലിക്കുന്നുണ്ടോ?  കോൺഗ്രസ്സിനെ സംബന്ധിച്ച് എന്ത് അഴിമതി.  അവരുടെ ഏറ്റവും വലിയ പത്തു നേതാക്കളെ എടുത്താൽ, പ്രണബ് മുഖർജി ഒഴിച്ച് 9 പേർക്കെതിരെയും അഴിമതി കേസുകളുണ്ട്.

ഒരു തലത്തിലും പി ചിദംബരം എന്ന വ്യക്തി ദയ അർഹിക്കുന്നതേ ഇല്ല.  ബാക്കി 5 കേസിലും തരികിട കാണിച്ചു രക്ഷപെട്ടു നടക്കുകയായിരുന്നു അദ്ദേഹം. ദൈവം ഒരിക്കൽ പ്രത്യക്ഷപെടാതിരിക്കുമോ? 

No comments:

Powered by Blogger.