ഡിബഞ്ചറുകളിലും, ബോണ്ടുകളിലും നിക്ഷേപിക്കാനാണെകിൽ ഇന്ത്യയിലെ മികച്ച കമ്പനികളും, ബാങ്കുകളും, സർക്കാർ സ്ഥാപനങ്ങളും ഒക്കെ ഉണ്ട്. മാന്യമായ, പണപ്പെരുപ്പത്തിനനുസരിച്ചുള്ള റിട്ടേൺ കിട്ടും
മുത്തൂറ്റ്, മണപ്പുറം, അഹല്യ, പോപ്പുലർ തുടങ്ങി നിരവധി പണമിടപാട് സ്ഥാപനങ്ങളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് പൊതു ജനങ്ങളിൽ നിന്ന് പണം നിക്ഷേപമായി സ്വീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ, പണമിടപാട് വ്യവസ്ഥകൾ സുതാര്യമാക്കുന്നതിനു വേണ്ടിയും സമാന്തര സാമ്പത്തിക സംവിധാനം ശക്തി പ്രാപിക്കാതിരിക്കാനുമായി കേന്ദ്ര ബാങ്കും, സർക്കാരും ചില തീരുമാനങ്ങൾ എടുത്തിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് നേരിട്ട് പണമായി ഇത്തരം സ്ഥാപനങ്ങൾ നികേഷ്‌പം സ്വീകരിക്കരുതെന്നത്.
ഇതിനു പകരമായി ബോണ്ടുകളായും ഡിബഞ്ചറുകളായും പണം സ്വീകരിക്കുന്ന വഴികളിലേക്ക് ഇത്തരം സ്ഥാപനങ്ങൾ ചുവടു മാറ്റി. അതിനു നിയമ സാധുത ഉള്ളതാണ്. ഇത്തരത്തിൽ കോടാനു കോടി രൂപയാണ് തുശ്ചമായ പലിശക്ക് ജനങ്ങളിൽ നിന്ന് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ പുതിയതായി ധാരാളം സ്ഥാപനങ്ങൾ ഇത്തരത്തിൽ പണം സ്വീകരിക്കുന്നുണ്ട്. യാതൊരു വസ്തു വകകളോ, വ്യാപാര സ്ഥാപനങ്ങളോ, ധന സ്ഥിതിയോ ഇല്ലാത്ത കമ്പനികളാണ് ഈ മേഖലയിൽ അധികവും ഉള്ളത്. (നല്ല കമ്പനികളും ഉണ്ട്) സ്ഥാപനങ്ങളുടെ ജീവനക്കാർ തരുന്ന "100 %" ഉറപ്പു വിശ്വസിച്ചാണ് പലരും വലിയ നിക്ഷേപം നടത്തുന്നത്. ഡിബഞ്ചറുകൾ ഡീമാറ്റ് അകൗണ്ട് വഴിയേ വാങ്ങാൻ സാധിക്കൂ. അതിനാൽ ഓഹരി വിപണിയുടെ പേരും ഇത്തരക്കാർ പറയും. കൺവെർട്ടബിൾ ഡിബെൻചെറുകൾക്കു വിപണിയുടെ ബീന്ധമുണ്ട് താനും.
ഇത്തരം സ്ഥാപനങ്ങൾ മാസാ മാസമോ, വർഷ വർഷമോ ആകർഷകമായ പലിശ നൽകാം എന്ന വ്യവസ്ഥയിലാണ് പണം സ്വീകരിക്കുന്നത്. നിക്ഷേപിച്ച തുക ഇത്ര വര്ഷം കഴിയുമ്പോൾ തിരിച്ചു കിട്ടും എന്ന് പറയും. നിയമ പരമായ വഴികളിൽ നോക്കിയാൽ ഇതെല്ലാം ശരിയാണ്. എന്നാൽ കമ്പനി പൊട്ടി പോയാൽ, അതായത് പണം തിരിച്ചെടുക്കാൻ ചെല്ലുമ്പോൾ കമ്പനി നഷ്ടമാണെന്ന് പറഞ്ഞാൽ നിങ്ങളുടെ പണം തിരികെ തരാൻ അവർക്കൊരു ബാധ്യതയുമില്ല. കമ്പനി നഷ്ടം വന്നാൽ കമ്പനിയുടെ അസ്സെറ്റ് (ആസ്തി) വിറ്റിട്ട് പണം നല്കണം എന്നതാണ് വ്യവസ്ഥ. അങ്ങനെ ഒരു ആസ്തിയെ ഇല്ലെങ്കിൽ പണം തിരിച്ചു തരാൻ ബാധ്യത ഇല്ല. ഉള്ളത് വിറ്റു വീതിച്ചേക്കാം. പക്ഷെ അത് മതിയോ?
ഡിബഞ്ചറുകളിലും, ബോണ്ടുകളിലും നിക്ഷേപിക്കാനാണെകിൽ ഇന്ത്യയിലെ മികച്ച കമ്പനികളും, ബാങ്കുകളും, സർക്കാർ സ്ഥാപനങ്ങളും ഒക്കെ ഉണ്ട്. മാന്യമായ, പണപ്പെരുപ്പത്തിനനുസരിച്ചുള്ള റിട്ടേൺ കിട്ടും. മിനിമം, മുടക്കു മുതലെങ്കിലും അവിടെ കാണും. അതല്ല ഓഹരി വിപണിയിൽ നിക്ഷേപിക്കാനാണെകിൽ ഒരു ബ്രോക്കർ വഴി നല്ല ഷെയറുകൾ തെരെഞ്ഞെടുത്തു അവയിൽ നിക്ഷേപിക്കാം.
എന്ന് വച്ചാൽ ഡിബഞ്ചറുകൾ വാങ്ങരുതെന്നല്ല. നല്ല ആസ്തി ഉള്ള, വസ്തു വകകൾ ഉള്ള കമ്പനികളുടെ പണോപാധികൾ വാങ്ങുക. ഡിബഞ്ചറുകൾ ആകർഷകമായ നിക്ഷേപമാർഗമാണ്. മുത്തൂറ്റ് പോലുള്ള സ്ഥാപനങ്ങൾ അവരുടെ ബ്രാഞ്ച് കൾ അടച്ചു പൂട്ടുന്നതായി വാർത്തകളുണ്ട്. സ്വർണ്ണ പണയത്തെ ആശ്രയിച്ചു പണമിടപാട് നടത്തുന്ന സ്ഥാപനങ്ങൾ ഏറ്റവും മികച്ചതാണെന്ന് ധാരണ തെറ്റാണ്. സ്വർണ വില അതിന്റെ ഉച്ച സ്ഥായിലാണ്. താഴേക്കു കൂപ്പു കുത്തിയാൽ പല പണമിടപാട് കമ്പനികളും വൻ നഷ്ടത്തിലാകും. ഓർക്കുക.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ കരുതലോടെ സമീപിക്കുക

No comments: