കർണാടകയിൽ ജനങ്ങളോടുള്ള വെല്ലുവിളി തുടരുന്നു. ജനപ്രതിനിധികളെ ജനം കൈകാര്യം ചെയ്യുന്ന ദിനം വിദൂരമല്ല.

കർണാടകയിലെ ജനങ്ങളോളം ബുദ്ധി ശൂന്യർ ലോൿത്തെവിടെയെങ്കിലും ഉണ്ടാകുമോ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് അവിടെ നടക്കുന്ന സംഭവവികാസങ്ങൾ.  കുമാര സ്വാമി സർക്കാർ അധികാരത്തിലേറിയ അന്ന് മുതൽ 224 എം എൽ എ മാരും ജനങ്ങളെ കബളിപ്പിക്കുകയാണ്.  സത്യത്തിൽ, ജാനാധിപത്യ പരമായ രീതിയിൽ അവിടെ ജനങ്ങൾ സംഘടിച്ചു പ്രക്ഷോഭങ്ങൾ തുടങ്ങേണ്ട കാലം അതിക്രമിച്ചു.  ഇവർ നടത്തുന്ന പൊറോട്ടു നാടകങ്ങൾ ഒന്നും കർണാടകയിലെ ജനങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകാനോ, അവരുടെ ജീവനോപാധികൾ മെച്ചപ്പെടുത്താനോ ഉള്ളതല്ല.

ഒരു പാർട്ടിയിൽ നിന്ന് ജയിക്കുക, കൂറുമാറുക, കാലു വാരുക തുടങ്ങിയ കലാപരിപാടികളാണ് അവിടെ വർഷങ്ങളായി നടമാടുന്നത്. തെരെഞ്ഞെടുത്തു വിട്ട ജനങളുടെ മുഖത്തു കാർക്കിച്ചു തുപ്പുന്നതിനു തുല്യമായ നടപടികൾ.  കർണാടകയിൽ പുതുതായി ഉരുത്തിരിഞ്ഞു വന്ന പ്രശ്നങ്ങൾ കോൺഗ്രസ്സിന്റെ കഴിവില്ലായ്മ മാത്രമാണ്. ജനിപ്പിച്ചാൽ പരിപാലിക്കാൻ പഠിപ്പിക്കണം.  അതിനു രക്ഷാകർത്താക്കൾക്കു കഴിയണം.   വേണുഗോപാലിനെ പോലുള്ള എട്ടും പൊട്ടും തിരിയാത്ത ഖദർ വേഷമൊന്നും കന്നടക്കാരെ സ്വീധീനിക്കില്ല. ന്യായം പറയാൻ ചെന്നാൽ നീ ആരാടാ എന്ന് ചോദിച്ചാൽ ഒന്നും പറയാൻ ഇല്ല. അയാൾ പറയുന്ന ഭാഷപോലും അവർക്കറിയുമോ ആവോ? 

കർണാടകയിലും ഗോവയിലും എന്തെങ്കിലും സംഭാവമുണ്ടായോ എന്ന് ചോദിച്ചാൽ രാഹുൽ ഗാന്ധി കൈ മലർത്തും.  സോണിയ ഗാന്ധിയാകട്ടെ സർക്കാർ ഖജനാവിൽ നിന്ന് ഒരു എം പി എന്ന നിലയിലും, വി ഐ പി എന്ന നിലയിലും ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്നതല്ലാതെ എന്തെങ്കിലും ഒരു പണി ചെയ്യുന്നില്ല.  അവർക്കു ആരാഗ്യ പ്രശനമുണ്ടെങ്കിൽ വെറുതെ വീട്ടിലഞ്ഞിരുന്നാൽ പോരെ? 

രാജ്യത്ത് കോൺഗ്രസ്സ് എന്ന് പറയാൻ ഇനി ഒന്നുമില്ല.  കർണാടക പോയി.  അടുത്ത ഒരു വര്ഷത്തിനുള്ള രാജസ്ഥാനും, മധ്യ പ്രദേശും അമിത് ഷാ കൊണ്ട് പോകും.  കർണാടകയിൽ നടപ്പു നിയമസഭയിൽ അധികാരത്തിൽ വരാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാൻ വിവരമുള്ളവരാരും അവിടെയില്ല.  തെരഞ്ഞെടുപ്പാണ് അവരുടെ ലക്‌ഷ്യം.  തെരെഞ്ഞെടുപ്പ് നടന്നാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിൽ അവർ അധികാരം പിടിക്കും.  അതിനു പറ്റിയ തരികിടകളാണ് കോൺഗ്രസ്സ് കാണിക്കുന്നത്.  വിമത എം എൽ എ മാരുടെ ഹോട്ടലിൽ പോകാൻ ശ്രമിച്ചു രംഗം വഷളാക്കുക, രാജി സ്വീകരിക്കാതിരിക്കുക. ഇതൊന്നും കേട്ട് കേൾവി പോലുമുള്ള കാര്യമല്ല.

പോയവന്റെ പുറകെ പോകുന്ന ചീഞ്ഞ രാഷ്ട്രീയം കോൺഗ്രസ്സിന് ഭൂഷണമല്ല.  നല്ല ചുറു ചുറുക്കുള്ള ചെറുപ്പക്കാരെ കണ്ടെത്തണം.  എങ്കിലേ ഈ പാർട്ടി നന്നാകൂ. ഒരു എം എൽ എ എനിക്ക് എം എൽ എ ആയി തുടരാൻ കഴിയില്ല, രാജി വെക്കുന്നു എന്ന് പറഞ്ഞാൽ ആ നിമിഷം രാജി സ്വീകരിക്കേണ്ടതാണ്. പണി പാടില്ലാത്ത ഒരുത്തനെ എങ്ങനെ രാജ്യ സേവനം ഏൽപ്പിക്കും?

എന്തായാലും കർണാടകയിലെ രാഷ്ട്രീയം ഒരു ബോബനും മോളിയും കാളി തന്നെ. 

No comments:

Powered by Blogger.