ഇല്ല മണിനാദം നിലച്ചിട്ടില്ല.

ഇല്ല മണിനാദം നിലച്ചിട്ടില്ല.
:കലാകേരളത്തിൽ സാധാരണകാരന്റെ വികാരമായിരുന്നു അനശ്വര കലാകാരൻ കലാഭവൻ മണി.
ആ മഹാനായ കലാകാരന്റെ വേർപാട് ഇന്നും തീരാ നഷ്ടമായി അവശേഷിക്കുന്നു.
സൂപ്പർതാര സങ്കൽപ്പങ്ങൾക്ക് അപ്പുറത്തായിരുന്നു പലർക്കും അദ്ദേഹം.
തന്റെ ദുരിത പൂർണ്ണമായ ബാല്യ കൗമാരം നേരിട്ട ജീവിത യാഥാർഥ്യങ്ങൾ എന്നും മനസ്സിൽ സൂക്ഷിച്ചിരുന്ന വ്യക്തിത്വമായിരുന്നു മണി.
സഹജീവി സ്നേഹിയായ അദ്ദേഹം അതുകൊണ്ടു തന്നെ അത്തരം അനുഭവങ്ങൾ നേരിടുന്നവരെ കൈപിടിച്ചുയർത്തുവാൻ തന്റെ ഏറെ സമയവും ധനവും ഒക്കെ മാറ്റിവച്ചിരുന്നു .
സഹജീവി സ്നേഹിയായ അദ്ദേഹത്തിന്റെ നാടൻ പാട്ടുകളിലും മറ്റും നിഴലിച്ചിരുന്നതും സാധാരണ ജനങ്ങളുടെ ജീവിത യാഥാർഥ്യങ്ങൾ ആയിരുന്നു.
തന്റെ ജീവിത വിജയത്തിനൊപ്പം നിരവധിപ്പേരുടെ ജീവിതങ്ങൾക്ക് നിറം പകരുവാനും അദ്ദേഹത്തിന് സാധിച്ചു.
പലരുടെയും അച്ഛനായി,സഹോദരനായി,മകനായി,അങ്ങനെ സാധാരണകാരന്റെ കുടുംബഅംഗമായി അദ്ദേഹം നിറഞ്ഞു നിൽക്കുമ്പോഴാണ് മരണം ആ നല്ല മനുഷ്യനെ തട്ടിയെടുക്കുന്നത്.
ഒരുപാട് നല്ല കലാകാരന്മാരെ തന്റെ പ്രവർത്തനകാലത്ത് വേദിയിൽ എത്തിച്ച പ്രിയപ്പെട്ടവർ ഇന്നും പല വേദികളിലായി നിറഞ്ഞാടുന്നുണ്ട്.
എങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ ആത്മാവ് ചോരാതെ കേൾക്കാൻ കൊതിക്കുന്ന മണിയുടെ ആരാധകർക്ക് അദ്ദേഹത്തിന്റെ പ്രതി പുരുഷനെന്നോ പിന്ഗാമിയെന്നോ പറയാൻ കഴിയുന്ന തരത്തിൽ ഒരു കലാകാരൻ. മണിയുടെ അനുഗ്രഹാശിഷുക്കൾ ലഭിച്ച ഒരു കലാകാരൻ .കേരളത്തിൽ അങ്ങോളം ഇങ്ങോളം വേദികളിൽ നിന്നും വേദികളിലേക്ക് കലാഭവൻ മണിയുടെ ശബ്ദവും നാടൻ സംഗീതവും പുനർജനിപ്പിക്കുകയാണ്.
നിരവധി കലാകാരന്മാരെ സൃഷ്ടിച്ച
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് എന്ന ഗ്രാമത്തിൽ നിന്നും ആണ് സന്തോഷ് ബാബു എന്ന ആ കലാകാരന്റെയും വരവ്.
കലാഭവൻ മണിയുടെ ആരാധകർ സന്തോഷ് ബാബുവിന്റെ പാട്ടുകളിലൂടെ മണിനാദം... മണിയുടെ സംഗീതം വീണ്ടും കേൾക്കുന്നു. അയാളിൽ അവർ തങ്ങളുടെ പ്രിയപ്പെട്ട ഏട്ടനെ തന്നെ കാണുന്നു..
കലാഭവൻ മണിയുടെ ശബ്ദത്തിൽ നാടൻ പാട്ടുകൾ പാടിയാണ് സന്തോഷ് ബാബുവിന്റെയും കലാ ജീവിതത്തിന്റെ ആരംഭം. അദ്ദേഹത്തിനൊടുള്ള ആരാധന തന്നെയാണ് തന്നെ നാടൻ പാട്ട് കലാകാരൻ ആക്കിയതെന്ന് സന്തോഷ് ഇപ്പോളും ഓർക്കുന്നു.
തന്റെ പ്രിയപ്പെട്ട മണിചേട്ടനെ നേരിട്ടു കാണുക ആയിരുന്നു ഒരു കാലത്തെ സന്തോഷിന്റെ വലിയ സ്വപ്നം.
ആ ലക്ഷ്യമായി കുറെ അലഞ്ഞെങ്കിലും കാണാൻ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് സന്തോഷിന്റെ ജന്മനാട്ടിൽ അഡ്വ:വെഞ്ഞാറന്മൂട് രാമചന്ദ്രൻ സ്മാരക പ്രഫഷണൽ നാടക മത്സരത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ തന്റെ പ്രിയ കലാകാരൻ എത്തുന്നതായി അറിഞ്ഞത്. അതറിഞ്ഞത് വെഞ്ഞാറമൂട്കാരുടെ പ്രിയപ്പെട്ട കലാകാരൻ സുരാജ്‌ വെഞ്ഞാറമൂട് ഈ അവസരത്തിൽ കലാഭവൻ മണിയെ വേദിയിൽ ഇരുത്തികൊണ്ടു സന്തോഷിന്റെ കാര്യം അവതരിപ്പിച്ചു. ഉടൻ തന്നെ കലാകാരൻ മാരെ സ്നേഹിക്കുന്ന മണി ആ നിറഞ്ഞ സദസ്സിലേക്ക് സന്തോഷ് ബാബുവിനെ ക്ഷണിച്ചു.
അവിടെ വച്ച് മണിയുടെ ശബ്ദത്തിൽ സാന്നിധ്യത്തിൽ സന്തോഷ് പാടി ആ പാട്ടിനു ശേഷം പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ വെഞ്ഞാറമൂട്ടിലെ കലാകാരന്.
സന്തോഷ് ബാബുവിന്റെ കലാ ജീവിതം തന്നെ മാറ്റി മരിച്ചതായിരുന്നു ഈ സംഭവം. കലാഭവൻ മണിയുടെ ഏറ്റവും അടുത്ത വ്യക്തിത്വങ്ങളിൽ ഒരാളായി സന്തോഷ് മാറി.സഹോദര തുല്യനായി തന്നെ മാറി.
ആ അനുഗ്രഹവും സ്നേഹവും കരുതലും എല്ലാം ഏറ്റുവാങ്ങി.
പതിനെട്ടു വർഷമായി തുടരുന്ന തന്റെ കലാ സപര്യ നാടൻ പാട്ട് ,മിമിക്രി മേഖലയിൽ നിരവധി അഗീകാരങ്ങളും പുരസ്‌കാരങ്ങൾ നേടി പ്രതിഭയ്ക്ക് മാറ്റു കൂട്ടി മുന്നേറുകയാണ്.തിരുവനന്തപുരം സരിഗ, നവ ഭാവന,കൊച്ചിൻ സെവൻ ആർട്‌സ് തുടങ്ങിയ സമിതികൾ ആയിരുന്നു സന്തോഷ് ബാബുവിന്റെ തട്ടകങ്ങൾ.
കേരളത്തിലെ ഏറ്റവും മികച്ച നാടൻ പാട്ടുസമിതികളിൽ ഒന്നായ തിരുവനന്തപുരം തനിമയിലൂടെയാണ് സന്തോഷ് ഇപ്പോൾ അരങ്ങുകളിൽ നിറയുന്നത്.സാധാരണ നാടൻ പാട്ടുസംഘങ്ങളിൽ നിന്നും വ്യത്യസ്തമായതും വിസ്മയകാരമായതുമായ കാഴ്ച്ചയൊരുക്കുന്ന സമിതിയാണ് തിരുവനന്തപുരം തനിമ.
തന്റെ സർഗ വേദിയിൽ കൈത്താങ്ങായ കൈപിടിച്ചുയർത്തിയ പ്രിയ കലാകാരൻ കലാഭവൻ മണിയുടെ ഇനിയുംമരിക്കാത്ത ഓർമ്മകൾക്ക് മുൻപിൽ പരിണമിച്ചു കേരളക്കരയുടെ പ്രിയ ശബ്ദത്തിൽ (മണിനാദത്തിൽ) സന്തോഷബാബു വേദികൾ പിന്നിടുമ്പോൾ കലാഭവൻ മണി എന്ന മനുഷ്യസ്നേഹിയായ കലാകാരന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.തന്റെ പ്രിയപ്പെട്ട ആരാധകർക്ക് തന്നെ ഓർക്കുവാൻ എന്നോണം താൻ വളർത്തി വലുതാക്കിയ കലാകാരനെ ഓർത്ത്.

No comments:

Powered by Blogger.