കള്ളനെ തേടി ലോകം മുഴുവൻ കപ്പലോടിച്ചു. അവസാനം കള്ളനെ കപ്പലിന്റെ ഡക്കിൽ നിന്ന് തന്നെ പൊക്കി

വ്യാപാരി വ്യവസായി ഏകേപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കട അടച്ചുപുട്ടി.  ലൈസന്‍സ് പുതുക്കാത്തതിനെത്തുടര്‍ന്ന് നഗരസഭാ അധികൃതര്‍ കടയില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് പൂട്ടാന്‍ ഉത്തരവിട്ടത്. നസറുദ്ദീന്റെ വായിൽ വരുന്നതൊക്കെ കേട്ടാൽ നമ്മൾ കോരിത്തരിച്ചിരുന്നു പോകും.

പരിശോധനയെ നിയമപരമാണെങ്കിലും അതിനെ എതിര്‍ത്ത് വ്യാപാരികള്‍ രംഗത്തെത്തി. ലൈസന്‍സിന്റെ പേരില്‍ പരിശോധന പാടില്ലെന്ന 1990-ലെ  മുന്‍സിഫ് കോടതിയുടെ ഇന്‍ജക്ഷനുണ്ടെന്നാണ് നസറുദ്ദീനും വ്യാപാരികളും മുന്നോട്ട് വെച്ച വാദം. എന്നാൽ അധികാരികൾ ഈ വാറോലകളൊന്നും പരിഗണിച്ചില്ല.  പൂട്ടി താക്കോൽ കയ്യിലെടുത്തു.

പൊലീസിനേയും നഗരസഭാ ഉദ്യോഗസ്ഥരേയും  വെല്ലുവിളിച്ച് വ്യാപാരികള്‍ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അറിയിച്ചു.  കട പൂട്ടാന്‍ അനുവദിക്കില്ലെന്നും കട പൂട്ടിയാല്‍ മൊത്തം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു. ഈ ഭീഷണി തള്ളിയാണ് നഗരസഭയുടെ നടപടി. 30 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച കടയാണ് ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയത്.

കഴിഞ്ഞ 30 വര്‍ഷമായി ലൈസന്‍സില്ലാതെയാണ് കട പ്രവര്‍ത്തിക്കുന്നതെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. 1990ല്‍ ഉണ്ടായ ഒരു കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ലൈസന്‍സ് എടുക്കില്ലെന്ന് നിലപാടാണ് നസറുദ്ദീന്‍ സ്വീകരിച്ചിരുന്നത്. ഇതു സംബന്ധിച്ച് കോര്‍പറേഷന്‍ പല തവണ നസറുദ്ദീന് നോട്ടീസ് നല്‍കിയിരുന്നു. കിരീടം വെക്കാത്ത രാജാവല്ലേ? ആരെ പേടിക്കണം.  സാക്ഷാൽ പിണറായി പോലും മുട്ട് കുത്തിയെ ഇഷ്ടന്റെ അടുത്തു നിൽക്കാറുള്ളൂ. ആര് വോട്ടു ചെയ്യണം? എന്തിനു വോട്ടു ചെയ്യണം? ഈ നാട്ടിൽ എന്ത് നടക്കണം?  ആർക്കെതിരെ പ്രതികരിക്കണം എന്നൊക്കെ ഉത്തരവിറക്കുന്ന ആളല്ലേ?

ഒരു പൊതു പരിപാടിയില്‍വെച്ച് തന്റെ കടയ്ക്ക് ലൈസന്‍സില്ലെന്നും മറ്റുള്ള വ്യാപാരികളും ലൈസന്‍സ് എടുക്കേണ്ടതില്ലെന്നും പ്രസംഗിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നസറുദ്ദീന്റെ കട സംബന്ധിച്ച് കോര്‍പറേഷന്‍ അധികൃതര്‍ വീണ്ടും പരിശോധന നടത്തിയത്. അഹങ്കാരത്തിന്റെ വെള്ളി രൂപമാണ് ടി നാസിറുദ്ധീൻ.  1994 ല്‍ പുതിയ മുനിസിപ്പല്‍ നിയമം വന്നതിനെ തുടര്‍ന്ന് മുന്‍പത്തെ കോടതി ഉത്തരവിന് സാധുതയില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നസറുദ്ദീന്റെ വ്യാപാര സ്ഥാപനത്തിന് ലൈസന്‍സ് എടുക്കാത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്.എന്നാല്‍ നസറുദ്ദീന്‍ നോട്ടീസിന് മറുപടി നല്‍കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ നടപടിയിലേയ്ക്ക് നീങ്ങാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചതെന്ന് സെക്രട്ടറി വ്യക്തമാക്കുന്നു.

No comments:

Powered by Blogger.