ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നത്. ആഗ്രഹിക്കുന്നത്
ഇന്ത്യൻ സാമ്പത്തിക രംഗം ജൂലൈ 5 ന് നടക്കുന്ന ബജറ്റിൽ പ്രതീക്ഷിക്കുന്ന പ്രധാന ആവശ്യങ്ങൾ എന്തെല്ലാം. ഓഹരി വിപണിയിൽ നീണ്ട വർഷത്തെ പരിചയമുള്ള സതീഷ് കുമാർ ആർ എഴുതുന്നു.
സിഐഐ, ഫിക്കി, അസോച്ചാം തുടങ്ങിയവർ നിരവധി നിർദേശങ്ങളാണ് പുതിയ ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ വച്ചിരിക്കുന്നത്. അറിയാൻ കഴിയുന്നത് കേന്ദ്ര സർക്കാർ രണ്ടു കാര്യങ്ങൾക്കു മുൻഗണന കൊടുത്തുകൊണ്ടുള്ള തീരുമാനങ്ങളാകും എടുക്കുക എന്നാണ്. തൊഴിലില്ലായ്മ പരിഹരിക്കുക, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക. ഇന്ത്യയിലെ കോർപ്പറേറ്റ് മേഖല തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ സഹായം ചെയ്യാം എന്ന നയമാണ് മുന്നോട്ടു വെക്കുന്നത്. അതിനായി അവരുടെ പ്രതീക്ഷകൾ നിറവേറ്റുക എന്ന കടമ സർക്കാർ ചെയ്യണം. പ്രധാനമായ ആവശ്യങ്ങൾ താഴെ വിവരിക്കുന്നു. ബജറ്റിന് മുന്നോടിയായി ഏതൊരാളും വായിച്ചിരിക്കേണ്ട നിർദ്ദേശങ്ങളാണ് ഇത്. വെറുതെ "കോർപറേറ്റ്" എന്ന് കേൾക്കുമ്പോൾ വാളും പരിജയുമായി ചാടി ഇറങ്ങി അപഹാസ്യരാകരുത്. പ്രത്യേകിച്ചും രാഷ്ട്രീയ നേതാക്കൾ.
ആദായ നികുതി, കോർപറേറ്റ് നികുതി എന്നിവയിൽ മാറ്റങ്ങൾ വരണം. ഏറ്റവും ഉയർന്ന ആദായ നികുതി സ്ലാബായ 30 ശതമാനത്തിന്റെ മിനിമം വരുമാന പരിധി 20 ലക്ഷമാക്കി ഉയർത്തണം. കോർപറേറ്റ് ടാക്സ് 25 ശതമാനമാക്കി കുറയ്ക്കണം.
ജിഎസ്ടി കൂടുതൽ ലളിതമാക്കണം. നാല് സ്ലാബിന് പകരം 8 ശതമാനം, 16 ശതമാനം എന്നിങ്ങനെ ടാക്സ് സ്ലാബ് ചുരുക്കണം.
ഡിവിഡന്റ് ഡിസ്ട്രിബ്യുഷൻ ടാക്സ് (ഡിഡിറ്റി) 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറക്കുക. നിക്ഷേപകരിൽ നിന്നും ഡിഡിറ്റി ഈടാക്കരുത്. അരുൺ ജെയ്‌റ്റിലിയുടെ കാലത്ത് സ്റ്റോക്കുകൾ, മ്യൂച്ച്വൽ ഫണ്ടുകൾ എന്നിവയിൽ നിന്നും ലഭിക്കുന്ന ഡിവിഡന്റിന്മേൽ ചുമത്തിയ നികുതി ഒഴിവാക്കണം
നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ നടപടികളുണ്ടാകണം. വ്യാവസായിക നിക്ഷേപത്തിൽ ഡിപ്രീസിയേഷന് 100 ശതമാനം ഇളവ് നൽകണം
ഇന്ത്യയുടെ ഡയറക്റ്റ് ടാക്സ് സംവിധാനത്തിൽ ഏറ്റവും ഉയർന്ന ടാക്സ് സ്ലാബ് 18 ശതമാനമായിരിക്കണമെന്ന നിർദ്ദേശം അംഗീകരിക്കണം.
മെട്രോകൾ, എയർ പോർട്ടുകൾ, റോഡുകൾ, ഹൈവേകൾ തുടങ്ങി വൻ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ടുകൾ ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തണം.
സ്പെഷ്യൽ ഇക്കണോമിക് സോണുകൾ, ഭൂപരിഷ്കരണങ്ങൾ, റിസർച്ച് & ഡെവലപ്പ്മെന്റിൽ കൂടുതൽ നിക്ഷേപം, വയവസായിക നയങ്ങൾ, ടൂറിസം മേഖല, ക്യാപിറ്റൽ ഗെയിൻസ് ടാക്സ്, എഫ്ഡിഐ എന്നിവ പരിഷ്കരിക്കണം.
തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാൻ കോർപറേറ്റ് ഇന്ത്യൻ കമ്പനികൾ സഹകരിക്കണം. അതിനനുസരിച്ചുള്ള പ്രോജക്ടുകൾ കോർപ്പറേറ്റ് കമ്പനികൾ മുന്നോട്ടു വെക്കണം.

No comments: