കട്ട് ആകുന്ന ഫോൺ വിളികൾ പേടിപ്പെടുത്തുന്നു
ഒരാൾക്ക് ഫോൺ വിളിച്ച് സംസാരിച്ചു തുടങ്ങി 18 സെക്കന്റാകുമ്പോൾ, നമ്മൾ വിളിച്ചയാൾ അലറി കരയുകയും മൂന്നു നാലു സെക്കന്റുകഴിഞ്ഞ് ഫോൺ കട്ടാകുകയും ചെയ്താൽ നമ്മുടെ മാനസികാവസ്ഥ എന്തായിരിക്കും?
രണ്ടു മൂന്നു സെക്കന്റെങ്കിലും നമ്മൾ പകച്ചു നിന്നു പോകും.
പെട്ടെന്ന് വീണ്ടും രണ്ടു പ്രാവശ്യം വിളിച്ചിട്ടും ഫോണെടുക്കാതിരിക്കുക കൂടി ചെയ്താലോ? രണ്ടു മൂന്നു കാര്യങ്ങൾ നമ്മൾ ചിന്തിക്കും. അവർക്കെന്തോ അപായം സംഭവിച്ചിട്ടുണ്ട്, അല്ലെങ്കിൽ അവരുടെ കൺമുൻപിൽ എന്തോ അപകടം നടന്നിട്ടുണ്ട്.
ഇത് ഇന്നത്തെ ഈ ലേഖകന്റെ അനുഭവമാണ്. ശരിക്കും എന്താണ് നടന്നതെന്നറിയാത്ത തിനാൽ ബൈക്കിൽ 15 മിനിട്ടു കൊണ്ട് അവിടേക്ക് പാഞ്ഞുചെല്ലുമ്പോൾ കണ്ട കാഴ്ചയും വേദനാജനകമായിരുന്നു.
ഫോണിൽ സംസാരിച്ചാളിന്റെ ഷോപ്പിന്റെ മുന്നിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വാഹനാപകടം നടന്നത് കണ്ടാണ് അലറി വിളിച്ചത്.
അടൂർ, വടക്കടത്തുകാവ് ചൈതന്യ മാർബിൾസിനു മുൻവശത്ത് , എതിരെ സഞ്ചരിച്ചിരുന്ന ഒരു ബൈക്ക് യാത്രികനെ ഒരു ഇന്നോവ ഇടിച്ചു തെറിപ്പിച്ച് വലതു വശത്തെ മതിലും തകർത്ത് മുന്നോട്ട് പാഞ്ഞ് അടുത്ത മതിലു തകർത്ത് ചെറിയ റോഡിലൂടെ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു ഇടിച്ചില്ലെന്ന രീതിയിൽ നിന്നു. ബൈക്ക് യാത്രികന് ഗുരുതര പരിക്കാണ് എന്നാണറിഞ്ഞത്.
ഇന്നോവ ഓടിച്ചയാളിന്റെ ഷുഗർ ലോ ആയതു കൊണ്ട് നിയന്ത്രണം വിട്ടതാണെന്നും, അതല്ല ഉറങ്ങിപ്പോയതാണെന്നും കൂടിനിന്നവർ പറയുന്നുണ്ടായിരുന്നു. എന്തായാലും ഫോൺ വിളിച്ചുകൊണ്ടിരിക്കുമ്പോൾ ഭയപ്പാടുണ്ടാകുന്നതിതാദ്യമാണ്. ഇടതു വശത്തുകൂടി ട്രാഫിക് നിയമങ്ങൾ പാലിച്ചു തന്നെ യാത്ര ചെയ്ത ആ പാവം ബൈക്ക് യാത്രികൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
MG Bijukumar, Panthalam

No comments: